രമേശ് ചെന്നിത്തലയുടെ അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ച് കോൺഗ്രസ്സ് പ്രവർത്തകർ


ഗുരുവായൂർ : മുൻ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമായിരുന്ന രമേശ് ചെന്നിത്തലയുടെ അറുപത്തിയഞ്ചാം പിറന്നാൾ ഗുരുവായൂരിൽ കോണ്ഗ്രസ് പ്രവർത്തകർ അഗതി മന്ദിരത്തിൽ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു.
മുൻ കെപിസിസി സെക്രട്ടറി അജയ്‌മോഹൻ കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്തു.
ജലീൽ പൂക്കോട് അധ്യക്ഷത വഹിച്ചു. തുടർന്ന് അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് അന്നദാനം നടത്തി.
ഡിസിസി സെക്രട്ടറിമാരായ കലൂർ ബാബു, പി. യതീന്ദ്രദാസ്, വി. വേണുഗോപാൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഗോപപ്രതാപൻ, കെ. പി. ഉദയൻ, നിഖിൽ ജി കൃഷ്ണൻ, ബദറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.