ഗുരുവായൂര്‍ നിയോജകമണ്ഡല തല പട്ടയ മേള 28 ന് – 101 അംഗ സംഘാടക സമിതി രൂപീകരിച്ചു

പുന്നയൂർ: : ജൂലൈ 28 ന് പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ അല്‍സാക്കി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഗുരുവായൂര്‍ നിയോജകമണ്ഡല തല പട്ടയ മേളയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജൂലൈ 28 തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പട്ടയ മേള ഉദ്ഘാടനം ചെയ്യും. എൻ.കെ.അക്ബർ എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളും, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുക്കും

ഗുരുവായൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 145 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. പുറംപോക്ക് പട്ടയങ്ങള്‍ 60, ദേവസ്വം പട്ടയങ്ങള്‍ 20, ലാന്‍റ് ടെബ്രൂണല്‍ പട്ടയങ്ങള്‍ 65 എന്നിങ്ങനെയാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ അകലാട് മൂന്നൈനി പ്രദേശത്തെ ജനങ്ങളുടെയും എടക്കഴിയൂര്‍ ഫിഷറീസ് കോളനിയിലെ ജനങ്ങളുടെയും ദശാബ്ദങ്ങളായുള്ള പട്ടയപ്രശ്നത്തിന് ഇതോടെ പരിഹാരമാവുകയാണ്.
പുന്നയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പട്ടയമേള സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുഹറ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ.വിശ്വനാഥൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. കെ. അറാഫത്ത്, ചിതു രാജേഷ്, ഷൈബ ദിനേശൻ, സെലീന നാസർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ബി. ഫസലുദ്ദീൻ, ഷംസു അമ്പലത്ത്, പി.വി. ജാബിർ, സി.ഷറഫുദ്ദീൻ, താലൂക്ക് തല റവന്യൂ ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർ എന്നിവർ സംസാരിച്ചു. ടി. വി. സുരേന്ദ്രൻ ചെയർമാനും, ചാവക്കാട് തഹസിൽദാർ കൺവീനറും, സുഹറ ബക്കർ, വിശ്വനാഥൻ, എം. കെ. അറാഫത്ത്, ചിതു രാജേഷ്, ഷൈബ ദിനേശൻ, സലീന നാസർ എന്നിവരുഉൾപ്പെട്ട വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

Comments are closed.