ഗുരുവായൂർ മണ്ഡലം വോട്ടെണ്ണൽ കേന്ദ്രത്തിൽ ഫലം ലഭ്യമല്ല : മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു

ചാവക്കാട് : ഗുരുവായൂർ മണ്ഡലം വോട്ടെണ്ണൽ കേന്ദ്രമായ എം ആർ ആർ എം ഹൈസ്‌കൂളിലെ മീഡിയ റൂമിൽ തിരഞ്ഞെടുപ്പ് ഫലവും കണക്കുകളും ലഭിക്കുന്നില്ല.

രാവിലെ പത്തരക്ക് ശേഷം മാത്രമാണ് ഒന്നാം റൗണ്ട് വോട്ടെണ്ണൽ കണക്കുകൾ ലഭിച്ചത്. 11.20 ന് മൂന്നാം റൗണ്ട് കണക്കുകൾ ലഭ്യമായതിനു ശേഷം മണിക്കൂറുകൾ ഒഴിഞ്ഞിട്ടും ഔദ്യോധികമായി പുതിയ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വരണാധികാരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ മാധ്യമ പ്രവർത്തകർ പ്രാർതിഷേധിച്ചു.
ടി ബി ജയപ്രകാശ്, ജോഫി, റാഫി വലിയകത്ത്, മുനേഷ്, ക്‌ളീറ്റസ്, പാർവതി, ഹാരിസ്, ശിവജി, ഷക്കീൽ എന്നിവർ സംസാരിച്ചു.

Comments are closed.