mehandi new

ഗുരുവായൂർ ഏകാദശി മഹോത്സവത്തിനു തിങ്കളാഴ്ച്ച തുടക്കം – ഒരുക്കങ്ങൾ പൂർത്തിയായി

fairy tale

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി മഹോത്സവത്തിനു തിങ്കളാഴ്ച്ച തുടക്കമാവും. ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അറിയിച്ചു.

planet fashion

ഗീതാദിനമായ തിങ്കളാഴ്ച്ച രാവിലെ 7 മുതൽ ശ്രീമദ് ഗീതാ സമ്പൂർണ്ണ പാരായണം ആദ്ധ്യാത്മിക ഹാളിൽ നടക്കും. ദേവസ്വം വക ചുറ്റുവിളക്കാണ് ഏകാദശി നാളിൽ. ഈ വർഷം മുഴുവൻ ഹരിത ചട്ടങ്ങൾ കർശനമായി പാലിച്ചാകും പരിപാടികൾ. ഏകാദശി നാളിൽ ഉദയാസ്ത‌മയ പൂജ നടത്തുവാൻ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഈ വർഷത്തെ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഡിസംബർ 1ന് ഉദയാസ്‌തമയ പൂജ നടത്തും.

ഏകാദശി നാളിൽ അഭൂതപൂർവ്വമായ ഭക്തനജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പൊതുവരി നിന്ന് ഗുരുവായൂരപ്പനെ കണ്ടു തൊഴാനെത്തുന്ന ഭക്ടർക്ക് ദർശനത്തിന് ഇത്തവണയും പ്രഥമ പരിഗണന നൽകാനാണ് ദേവസ്വം ഭരണസമിതി തീരുമാനം. രാവിലെ 5 മുതൽ വൈകീട്ട് 5 മണിവരെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയന പ്രദക്ഷിണം, ദർശനം അനുവദിക്കില്ല. ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനം എന്നിവയും ഉണ്ടാകില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ എന്നിവരുടെ ദർശനം പുലർച്ചെ 3.30 ന് തുടങ്ങി കാലത്ത് 4.30ന് അവസാനിക്കും. ശ്രീകോവിൽ നെയ്യ് വിളക്ക് ഓൺലൈനായും, അഡ്വാൻസായും ശീട്ടാക്കിയവർക്ക് ഉദയാസ്‌തമയ പൂജയുടെ 5 പൂജകൾ കഴിയുന്ന മുറയ്ക്ക് 1 മണിക്കൂർ ദർശനത്തിനിടെ 15 മിനിറ്റ് ദർശനം അനുവദിക്കും. ബാക്കി 45 മിനിറ്റും പൊതു വരി നിൽക്കുന്ന ഭക്തർക്കാകും ദർശനം അനുവദിക്കുക.

ദശമി ദിവസമായ നവംബർ 30 ന് പുലർച്ചെ നിർമ്മാല്യത്തോടെ തുടങ്ങുന്ന ദർശന സൗകര്യം (പൂജാ സമയങ്ങൾ ഒഴികെ) ദ്വാദശി ദിവസമായ ഡിസംബർ 2ന് രാവിലെ 8 മണി വരെ തുടരും. ദ്വാദശി ദിവസം രാവിലെ ക്ഷേത്രനട അടച്ചതിന് ശേഷം വിവാഹം -ചോറൂൺ, തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതല്ല. ഏകാദശി, ദ്വാദശി ദിവസങ്ങളിൽ നിർമ്മാല്യ ദർശനം ഉണ്ടാവില്ല.

ഗുരുവായൂർ ഏകാദശി ദിവസം രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ ദേവസ്വം ആയുർവ്വേദം, അലോപ്പതി വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ക്ഷേത്ര സന്നിധിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കും. അടിയന്തര ഘട്ടത്തിൽ ഭക്തർക്ക് ഇവിടെ പ്രഥമ ശുശ്രൂഷ ലഭിക്കും.

ഗജരാജൻ കേശവനെ അനുസ്‌മരിച്ച് ദശമി ദിവസം രാവിലെ 7 മണിക്ക് ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിലെ ഗജവീരൻമാർ ഗജരാജൻ ഗുരുവായൂർ കേശവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ട് ഘോഷയാത്രയായി തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെട്ട്, ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി ഗജരാജൻ ഗുരുവായൂർ കേശവൻ്റെ പ്രതിമയിൽ സ്‌മരണാഞ്ജലി അർപ്പിക്കും. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തജനാവലിയും കേശവന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തും. ഗജ ഘോഷയാത്രയിൽ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിലെ ബൽറാം, ചെന്താമരാക്ഷൻ, ഇന്ദ്രസെൻ, കൃഷ്‌ണ, നവനീത് കൃഷ്‌ണൻ, രവികൃഷ്ണൻ, വലിയ വിഷ്ണു, വിനായകൻ, ദേവി, ലക്ഷ്‌മി കൃഷ്‌ണ എന്നീ ആനകൾ പങ്കെടുക്കും. കൊമ്പൻ ബൽറാം ഗുരുവായൂരപ്പൻ്റെ ഛായാചിത്രവും, ഇന്ദ്രസെൻ കേശവന്റെ ഛായാചിത്രവും, രവികൃഷ്‌ണൻ മഹാലക്ഷ്‌മിയുടെ ഛായാചിത്രവും വഹിക്കും. തുടർന്ന് ആനയൂട്ട് പുന്നത്തൂർ കോട്ടയിൽ നടക്കും. ദശമി ദിനത്തിൽ (ഞായറാഴ്ച്ച) ചെമ്പൈ സംഗീതമണ്ഡപത്തിലെ സവിശേഷതയാണ് ഘനരാഗ പഞ്ചരത്നകീർത്തനാലാപനം. കർണ്ണാടക സംഗീതചക്രവർത്തിയായിരുന്ന ത്യാഗരാജ സ്വാമികളാൽ വിരചിതമാണ് പഞ്ചരത്നകീർത്തനങ്ങൾ. രാവിലെ 9 മണിക്കാണ് നാട്ട, ഗൗള, ആരഭി, വരാളി, ശ്രീരാഗം എന്നീ ഘനരാഗങ്ങൾ ആദി താളത്തിൽ അവതരിപ്പിക്കും. നാട്ടരാഗത്തിൽ ജഗദാനന്ദ കാരക, ഗൗള രാഗത്തിൽ ദുഡുകു ഗല, ആരഭി രാഗത്തിൽ സാധിൻചെനെ, വരാളി രാഗത്തിൽ കനകന രുചിര, ശ്രീരാഗത്തിൽ എന്തരോ മഹാനുഭാവുലു. ഈ അഞ്ച് കീർത്തനങ്ങളാണ് ഘനരാഗ പഞ്ചരത്നം എന്നപേരിൽ പ്രസിദ്ധിയാർജ്ജിച്ചത്. സൗരാഷ്ട്ര രാഗത്തിലുള്ള ഗണപതി സ്‌തുതിയോടെയാണ് പഞ്ചരത്നകീർത്തന ആലാപനം തുടങ്ങുക. ഏകാദശി നാദോപാസനയുടെ ഭാഗമായി ചെമ്പൈ സ്വാമികൾ ശിഷ്യരോടൊപ്പം നടത്തിവന്ന പഞ്ചരത്നകീർത്തനാലാപനത്തിൻ്റെ തുടർച്ചയാണ് ദശമിനാളിലെ ഈ സംഗീതാർച്ചന.

അഷ്ടമി വിളക്കുദിവസമായ ഇന്ന് (നവംബർ 28 വെള്ളിയാഴ്‌ച) മുതൽ രാത്രി വിളക്കിന് ഗുരുവായൂരപ്പൻ അതിവിശിഷ്ടമായ സ്വർണ്ണക്കോലത്തിൽ എഴുന്നെള്ളും. നവമി, ദശമി, ഏകാദശി ദിവസങ്ങളിലും രാത്രി എഴുന്നെള്ളിപ്പിന് സ്വർണ്ണക്കോലമാണ്.

ഏകാദശി ദിവസം രാവിലെ കാഴ്ച്ചശീവേലിക്ക് ശേഷം പഞ്ചവാദ്യം അകമ്പടിയോടെ ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ്. 11 മണിയോടെ എഴുന്നെള്ളിപ്പ് പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി നിറപറ സ്വീകരിച്ച്, നാദസ്വരം അകമ്പടിയോടെ തിരിച്ച് പുറപ്പെട്ട് ഗുരുവായൂർ ക്ഷേത്രത്തിലെത്തിച്ചേരും. രാത്രിവിളക്കിന് അതിവിശിഷ്ടമായ സ്വർണ്ണ ക്കോലം എഴുന്നെള്ളിക്കും.

അഷ്മി ദിവസമായ നവംബർ 28 വെള്ളിയാഴ്‌ച അതിവിശിഷ്‌ടമായ സ്വർണ്ണക്കോലം കൊമ്പൻമാരായ വിഷ്ണുവും, ഏറ്റുന്നത് ദേവസ്വം കൊമ്പൻ ഇന്ദ്രസെൻ ആണ്. ചെന്താമരാക്ഷനും പറ്റാനകളാകും. നവമി ദിനത്തിൽ (നവംബർ 29) ദേവസ്വം കൊമ്പൻ ഇന്ദ്രസെൻ കോലമേറ്റും, വിഷ്ണുവും, വിനായകനും പറ്റാനകളാകും. ദശമി ദിനമായ (നവംബർ 30) ന് കൊമ്പൻ ശ്രീധരൻ സ്വർണ്ണക്കോലമേറ്റും. ചെന്താമരാക്ഷൻ, വിനായകൻ എന്നിവർ പറ്റാനകളാകും. ഏകാദശി ദിനത്തിൽ കൊമ്പൻ ഇന്ദ്രസെൻ സ്വർണ്ണക്കോല മേറ്റും. ശ്രീധരൻ, ചെന്താമരാക്ഷൻ എന്നിവർ പറ്റാനകളാകും. ഏകാദശി ദിവസം ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളിപ്പിൽ വിഷ്ണു, വിനായകൻ, രവികൃഷ്ണ‌ൻ എന്നീ ദേവസ്വം കൊമ്പൻമാർ പങ്കെടുക്കും.

ഓഡിറ്റോറിയം ഏകാദശി വിഭവങ്ങളോടു കൂടിയ പ്രസാദ ഊട്ട് രാവിലെ 9 മുതൽ അന്നലക്ഷ്മി ഹാൾ, അതിനോട് ചേർന്നുള്ള പന്തൽ, ശ്രീഗുരുവായൂരപ്പൻ എന്നിവിടങ്ങളിൽ ഭകർക്കായി നൽകും. ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) അവസാനിപ്പിക്കും. തുടർന്ന് ബുഫേ സമ്പ്രദായത്തിൽ പ്രസാദ ഊട്ട് നൽകും. പ്രസാദ ഊട്ടിന്റെ വരികൾ വേദപാഠശാല റോഡിലൂടെ വടക്കേ ഇന്നർ റിങ്ങ് റോഡിലേക്കും, ഗോകുലം വനമാലയുടെ പിറകിലൂടെ തെക്കേ ഔട്ടർ റിങ്ങ് റോഡിലേക്കും ക്രമീകരിക്കും. ഏകാദശി, ദ്വാദശി, ത്രയോദശി ദിവസങ്ങളിൽ പ്രഭാത ഭക്ഷണവും രാത്രി പ്രസാദ ഊട്ടും ഉണ്ടാവില്ല.ഏകാദശി നാളിൽ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ പ്രസാദ ഊട്ട് നൽകാൻ 180 പേരുടെ പ്രൊഫഷണൽ വിളമ്പ് സംഘത്തെ നിയോഗിക്കും. അന്നലക്ഷമി ഹാളിനോട് ചേർന്നുള്ള പ്രത്യേക പന്തലിൽ പ്രസാദ ഊട്ട് നൽകാൻ ദേവസ്വത്തിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ സേവനം ഉപയോഗിക്കും.

ഏകാദശി ദിവസമായ ഡിസംബർ 1 (തിങ്കൾ) ഉച്ചയ്ക്ക് 1 മണി മുതൽ സുവർണ്ണ മുദ്രയ്ക്കായുള്ള ഏകാദശി അക്ഷരശ്ലോക മത്സരം നടക്കും. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലാണ് മത്സരം. 18 വയസ്സ് പൂർത്തിയായവർക്ക് പങ്കെടുക്കാം. ഉച്ചയ്ക്ക് 12 മണി മുതൽ രജിസ്ട്രേഷൻ തുടങ്ങും.

ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഏകാദശി ദിവസം രാത്രി 8.30ന് ചെമ്പൈ സംഗീതോത്സവ അണിയറ പ്രവർത്തകർക്കുള്ള ഉപഹാര സമർപ്പണവും, ഏകാദശി അക്ഷരശ്ലോക വിജയികൾക്കുള്ള സുവർണ്ണമുദ്ര സമർപ്പണവും നടത്തും. ഗുരുവായൂർ ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരാവും, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ നന്ദി രേഖപ്പെടുത്തും.

ഗുരുവായൂർ ഏകാദശി കഴിഞ്ഞ് ദ്വാദശി ദിവസം ബ്രാഹ്‌മ മുഹൂർത്തത്തിൽ (ഏകാദശി ദിവസം രാത്രി 12 മണി മുതൽ) ഭക്തർക്ക് കൂത്തമ്പലത്തിൽ ദ്വാദശിപ്പണം സമർപ്പിക്കാം. ക്ഷേത്രനട രാവിലെ അടയ്ക്കുന്നതുവരെ ദ്വാദശി പണം സമർപ്പിക്കാം. അന്നേ ദിവസം രാവിലെ 8 മണിയോടെ ക്ഷേത്രനട അടക്കും. പതിവ് പൂജകൾക്ക് ശേഷം വൈകുന്നേരം 3.30 മുതൽ ഭക്തർക്ക് ദർശന സൗകര്യമുണ്ടായിരിക്കും. ദ്വാദശി ക്ഷേത്രത്തിനകത്തിരിക്കുന്ന ഭക്തർ ശ്രീഗുരുവായൂരപ്പൻ പണസമർപ്പണത്തിനായി ഓഡിറ്റോറിയത്തിലേക്ക് മാറേണ്ടതാണ്.

ദ്വാദശി ഊട്ട് രാവിലെ 7 മുതൽ 11 വരെ അന്നലക്ഷ്‌മി ഹാളിലും അതിനോട് ചേർന്നുള്ള പ്രത്യേക പന്തലിലും നൽകും.

ഏകാദശി ദിവസം സുരക്ഷയ്ക്കായി 100 പോലീസുകാരെ അധികമായി നിയോഗിക്കുന്നതിന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ, ഗുരുവായൂർ എ.സി.പി എന്നിവരോട് അഭ്യർത്ഥിച്ചു. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭകർക്ക് പൂർണ്ണ സുരക്ഷ ഉറപ്പു വരുത്തു ന്നതിനാണ് ഈ നടപടി.

ഏകാദശി ദിവസം രാവിലെയും രാത്രിയുമുള്ള വിശേഷാൽ കാഴ്ചശീവേലിക്ക് തിരുവല്ല രാധാകൃഷ്‌ണൻ & പാർട്ടി മേളം ഒരുക്കും. വൈകീട്ട് 6.30-ന് തായമ്പക പല്ലശ്ശന സുധാകരൻ & പാർട്ടി. ഏകാദശി ദിവസം രാവിലെ 6.30ന് പഞ്ചവാദ്യം അകമ്പടിയോടെ തിമിലയിൽ പല്ലശ്ശന ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ്. മുരളീമാരാർ, മദ്ദളം – കലാമണ്ഡലം ഹരി നാരായണൻ, ഇടക്ക – ശ്രീ.തായങ്കാവ് രാജൻ, കൊമ്പ് പേരാമംഗലം വിജയൻ, താളം – പാഞ്ഞാൾ വേലുക്കുട്ടി.

ഗുരുവായൂർ ഏകാദശിയുടെ സമാപനം ത്രയോദശി ദിനത്തോടെയാണ്. പതിവ് പൂജകൾക്ക് പുറമെ ത്രയോദശി വിഭവങ്ങളടങ്ങിയ പ്രസാദ ഊട്ടോടെ 2025ലെ ഏകാദശി മഹോത്സവം പൂർണ്ണമാകും.

Comments are closed.