mehandi new

ഗുരുവായൂർ മേൽപ്പാലം പൈലിങ് ആരംഭിച്ചു – റെയിൽവേ ഗേറ്റ് വഴിയുള്ള ഗതാഗതം നിറുത്തി വെച്ചു

fairy tale

ഗുരുവായൂർ : ഗുരുവായൂർ മേൽപ്പാലം പൈലിങ് ആരംഭിച്ചു. ഇന്ന് ഉച്ചക്ക് 12.30ന് ഹൈഡ്രോളിക് റിഗ്ഗിന്റെ പൂജ നടത്തിയ ശേഷമാണ് പൈലിങ് ജോലികൾക്ക് തുടക്കമായത്. മേൽപ്പാലം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെ തുടർന്ന് ഗുരുവായൂർ റെയിൽവേ ഗേറ്റ് വഴിയുള്ള ഗതാഗതം നിറുത്തി.

റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനാണ് മേൽപ്പാലത്തിന്റെ നിർമാണച്ചുമതല. ചെന്നെയിലെ എസ് ബി എൽ ഇൻഫ്രാ ടെക് കമ്പനിയാണ് പൈലിംഗ് ജോലികൾ ചെയ്യുന്നത്.

പാലത്തിന്റെ കിഴക്കേ ഭാഗത്ത് ആദ്യത്തെ തൂണിന് വേണ്ടിയുള്ള പൈലിങ് ആണ് തുടങ്ങിയത്. ഇത്തരം പത്ത് തൂണുകളിലാണ് പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുക. കിഫ്ബിയിൽ നിന്നുള്ള 33 കോടി രൂപ ചിലവഴിച്ചാണ് മേൽപാലം നിർമിക്കുന്നത്.

തൃശ്ശൂരിൽ നിന്നും ഗുരുവായൂരിൽ എത്തുന്ന ബസുകൾ ബാലകൃഷ്ണ തിയ്യറ്ററിന്റെ കിഴക്കു ഭാഗത്ത് ആളെ ഇറക്കണം. അയ്യപ്പന്മാരുടെ വാഹനങ്ങൾ ചൂണ്ടലിൽ നിന്നും കുന്നംകുളം വഴി തിരിച്ചുവിടുന്നുണ്ട്.

Royal footwear

Comments are closed.