mehandi new

ജില്ലയിൽ ഏറ്റവും കുറഞ്ഞ പോളിംഗ് ഗുരുവായൂരിൽ

fairy tale

ഗുരുവായൂർ : തൃശൂർ ജില്ലയിൽ ഏറ്റവും കുറഞ്ഞ പോളിംഗ് ഗുരുവായൂർ നിയോജകമണ്ഡലത്തിൽ. ആകെ 211401 വോട്ടർമാരുള്ള മണ്ഡലത്തിൽ 145022 പേർ വോട്ട് രേഖപ്പെടുത്തിയതായാണ് ഇതുവരെയുള്ള കണക്ക്.
ബിജെപി ക്ക് സ്ഥാനാർഥി ഇല്ലാതെ പോയ മണ്ഡലമാണ് ഗുരുവായൂർ.

planet fashion

തൃശൂർ ജില്ലയിൽ 73.2 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ഗുരുവായൂരിൽ 68.40 ശതമാനം മാത്രമാണ് പോളിംഗ്.
മണലൂരിൽ 73. 14, കുന്നംകുളം 76.37, ചേലക്കര75.75, വടക്കാഞ്ചേരി76.07, തൃശൂർ 68.90, ഒല്ലൂർ 73.84, പുതുക്കാട് 75.55, ചാലക്കുടി 72.62, ഇരിങ്ങാലക്കുട 74.73, കൊടുങ്ങല്ലൂർ 74.94, കൈപമംഗലം 76.62, നാട്ടിക 71.30 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

Jan oushadi muthuvatur

Comments are closed.