mehandi banner desktop
Chavakkad online

വേൾഡ് കപ്പ് 2026-ന് ഐക്യദാർഢ്യവുമായി ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ

Ft

ഗുരുവായൂർ: 2026 ഫിഫ ലോകകപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ലഹരിക്കെതിരായ ബോധവൽക്കരണം ലക്ഷ്യമിട്ടും ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ സംഘടിപ്പിച്ച ‘മില്ലൻ തൂഫാൻ ഗോൾ’ പരിപാടി ശ്രദ്ധേയമായി. ഗുരുവായൂർ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് യു. ശ്രീജി ഉദ്ഘാടനം ചെയ്തു.ഫുട്ബോൾ പോസ്റ്റിലേക്ക് പന്തടിച്ച് ഉദ്ഘാടനം നിർവഹിച്ച എസ്.ഐ, വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഫുട്ബോൾ പോസ്റ്റിലേക്ക് പന്തടിച്ചുകൊണ്ട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.ഇൻസൈറ്റ് രക്ഷാധികാരി കെ.ബി. സുരേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഫാരിദ ഹംസ സ്വാഗതം ആശംസിച്ചു.

Jan oushadi

Comments are closed.