ഗുരുവായൂര്‍ നഗരസഭയിലെ ഇരിങ്ങപ്പുറത്ത് മഞ്ഞപ്പിത്തം വ്യാപകം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]
ഗുരുവായൂര്‍ നഗരസഭയിലെ ഇരിങ്ങപ്പുറത്ത് മഞ്ഞപ്പിത്തം വ്യാപകം. രോഗം ബാധിച്ച അഞ്ച് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ആരോഗ്യ വകുപ്പ് ശനിയാഴ്ച നടത്തിയ ക്യാമ്പില്‍ അഞ്ച് പേര്‍ക്കുകൂടി രോഗബാധ കണ്ടെത്തി. ഇരിങ്ങപ്പുറം ആരോഗ്യ ഉപകേന്ദ്രത്തില്‍ ക്യാമ്പ് ഞായറാഴ്ചയും തുടരും. അഞ്ച്, നാല്, 30 വാര്‍ഡുകളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ടൗണ്‍ ഹാളില്‍ കഴിഞ്ഞ മാസം നടന്ന ഒരു വിവാഹ വിരുന്നില്‍ പങ്കെടുത്തവരിലാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ള മഞ്ഞപ്പിത്തമാണ് ബാധിച്ചിട്ടുള്ളത്. കൂടുതല്‍ പരിശോധനകള്‍ക്കായി രോഗികളുടെ രക്തവും പ്രദേശത്തെ കിണറുകളില്‍ നിന്ന് ശേഖരിച്ച വെള്ളവും പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്.
[/et_pb_text][et_pb_text admin_label=”Text” background_layout=”light” text_orientation=”left” background_color=”#e0cbc5″ use_border_color=”off” border_color=”#ffffff” border_style=”solid”]
മഞ്ഞപിത്തം ശരീരത്തില്‍ മഞ്ഞനിറം ബാധിക്കുന്ന അവസ്ഥയാണു’. മഞ്ഞനിറം നല്‍കുന്ന ‘ബിലിറൂബിന്‍’ എന്ന രാസവസ്തു രക്തത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ അതു നഖത്തിനടിയിലും, തൊലിക്കടിയിലും കണ്ണിലുമൊക്കെ ആദ്യം അടിഞ്ഞുകൂടുകയും പ്രകടമായികാണാന്‍ തുടങ്ങുകയും ചെയ്യുന്ന അവസ്ഥ. മൂത്രത്തിലും ഈ രസവസ്തുവിന്റെ അളവു അധികരിക്കും. പലകാരണങ്ങളാലുള്ള ചുകന്ന രക്താണുക്കളുടെ അധികനാശവും, കരള്‍, പിത്തസഞ്ചി, പിത്തവാഹിനികുഴല്‍, പാന്‍ക്രിയാസ്ഗ്രന്ധി തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന പലതരംരോഗങ്ങളും പിത്തസഞ്ചിയിലെ കല്ലുകളും ചില മരുന്നുകളും മഞ്ഞപിത്ത ലക്ഷണങ്ങള്‍ക്കു കാരണമാവും.മഞ്ഞപിത്തം സ്വന്തമായിഒരു രോഗമല്ല മറിച്ചു പല അവയവങ്ങളെ ബാധിക്കുന്ന പലതരം രോഗങ്ങളുടെ ‘പൊതുലക്ഷണ’മാണു എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണു’.പകരുന്ന രോഗങ്ങളും ക്യാന്‍സര്‍ പോലെ പകരാത്ത രോഗങ്ങളും ഇക്കൂട്ടത്തിലുണ്ട്.
പകരുന്നതരം മഞ്ഞപിത്ത രോഗങ്ങളെയാണു കരള്‍വീക്കം അഥവാ ‘ഹെപ്പറ്റൈറ്റിസ്’ എന്നുപറയുന്നത്. രക്തം രക്താംശം എന്നിവയുടെ കലര്‍പ്പിലൂടെയും വെള്ളം ഭക്ഷണം എന്നിവ വഴിയും രണ്ടു തരത്തിലാണു സാധാരണയായി ഈ രോഗം പകരുന്നത്. |
കുട്ടികളില്‍ സാധാരണ പ്രത്യേകിച്ചു ലക്ഷണങ്ങളൊന്നുമില്ലാതെ രോഗം വന്നു പോകും. എന്നാല്‍ പ്രായം വര്‍ദ്ധിക്കുന്തോറും രോഗത്തിന്റെ കാഠിന്യവും കൂടുന്നതായി കാണപ്പെടുന്നു. ആദ്യ ഘട്ടത്തില്‍ വിശപ്പില്ലായ്മ, ഓക്കാനം, ശര്‍ദ്ദി, വയറുവേദന, ക്ഷീണം, ശരീരവേദന, പനി, തളര്‍ച്ച, സന്ധിവേദന, ചുമ, മലബന്ധം, വയറിളക്കം ചൊറിച്ചില്‍, മൂത്രത്തിനു നിറം മാറ്റം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവാം. |
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.