ഗുരുവായൂർ സി പി എം ബിജെപി ഡീലിന്റെ പരീക്ഷണശാല

ചാവക്കാട്: യു ഡി എഫ് സംഘടിപ്പിച്ച സാരഥി സംഗമം ലീഗ് സെക്രട്ടറിയേറ്റ് അംഗം എം എ സമദ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ അടുത്ത കാലത്ത് നടന്ന സി പി എം ബിജെപി ഡീലിന്റെ പരീക്ഷണശാലയാണ് ഗുരുവായൂർ എന്ന് അദ്ദേഹം പറഞ്ഞു. 2021 ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയുടെ പത്രിക തള്ളിയത് സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പിന്റെ അഭാവം കൊണ്ടാണ്.ചരിത്രത്തിൽ ആദ്യമായാണ് ഒരു നിയമ ബിരുദധാരിയുടെ നമ്മനിർദേശ പത്രിക തള്ളി പോകുന്നത്.പിണറായി വിജയനും ബി ജെ പി നേതൃത്വവും തമ്മിൽ ഡീൽ തുടങ്ങിയത് അവിടെ നിന്നാണെന്നും പിന്നീട് ലോകസഭ തെരെഞ്ഞെടുപ്പിലെ സുരേഷ് ഗോപിക്ക് ലഭിച്ച 45000 വോട്ടിലേക്കുള്ള വർദ്ധനവ് ആ ഡീലിലെ പ്രത്യുപകാരമാണെന്നും സമദ് പറഞ്ഞു.

ചാവക്കാട് വ്യാപാരഭവനിൽ നടന്ന സംഗമത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാർഥി സി ച്ച് റഷീദ് സംഗമത്തെ അഭിവാദ്യം ചെയ്തു. സി എ മുഹമ്മദ് റഷീദ്, ആർ പി ബഷീർ, ഉമ്മർ മുക്കണ്ടത്ത്, അഡ്വ മുഹമ്മദ് ഗസ്സാലി, പി വി ഉമ്മർ കുഞ്ഞി, ജലീൽ വലിയകത്ത്, അഡ്വ ഷിബു, അരവിന്ദൻ പല്ലത്ത്, വി എം മനാഫ്, റസ്ല റഹീം, ഹസ്സൻ തളികശ്ശേരി, ബഷീർ പൂക്കോട്, കെ എച്ച് ആബിദ്, ജിംഷി ബാബു, പി എം താഹ, ശ്രീഷ്മ ബാബുരാജ്, അഡ്വ ഷംസീറ അഷ്റഫ്, ആന്റോ തോമസ്, കെ വി സത്താർ, എം കെ ഷഹർബാൻ, കെ കെ ഹംസക്കുട്ടി, പി വി ബദറുദ്ധീൻ എന്നിവർ സംസാരിച്ചു.

Comments are closed.