mehandi new

ഗുരുവായൂര്‍ നഗരസഭ പഞ്ചവത്സര പദ്ധതിക്ക് അംഗീകാരം നല്‍കി

fairy tale

ഗുരുവായൂര്‍ : നഗരസഭയുടെ പഞ്ചവത്സര പദ്ധതിക്ക് കൗസില്‍ അംഗീകാരം നല്‍കി. കേന്ദ്രസര്‍ക്കാറിന്റെ പി.എം.എ.വൈ ഭവനനിര്‍മാണ പദ്ധതി പഞ്ചവല്‍സര പദ്ധതിയില്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. ഇതുപ്രകാരം നഗരസഭ 400 വീടുകള്‍ വരെ പുതുതായി നിര്‍മിച്ചുനല്‍കും. പഞ്ചവല്‍സര പദ്ധതിയില്‍ മുന്നോട്ടു വെച്ചിരുന്ന വീടുകളുടെ എണ്ണം കുറവാണെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ഇതേ തുടര്‍ന്ന് അര്‍ഹതയുള്ളവര്‍ക്കെല്ലാം വീടു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 15,56,65,000 രൂപയുടെ വികസന പദ്ധതികളായിരുന്നു പഞ്ചവല്‍സര പദ്ധതികളായി മുന്നോട്ടു വെച്ചിരുന്നത്. വിദ്യാഭ്യാസം, ദാരിദ്ര്യലഘൂകരണം, പട്ടികജാതി വികസനം, ആരോഗ്യം, ഉത്പാദന മേഖല എന്നിവക്ക് തുകവകയിരുത്തി. പ്രൈമറി വിദ്യാലയങ്ങളുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭൗതീക സാഹചര്യം മെച്ചപ്പെടുത്തും. ദാരിദ്ര്യ ലഘൂകരണത്തിന് എസ്.സി, എസ്.ടി ഭവന നിര്‍മ്മാണം, സ്ഥലം വാങ്ങല്‍, ആശ്രയ പദ്ധതി എന്നിവയും കൃഷി സംരക്ഷണത്തിനും വികസിപ്പിക്കുതിനുമായുള്ള പദ്ധതികളും മൃഗസംരക്ഷണ പദ്ധതികളും ഉള്‍പ്പെടുത്തി. പട്ടികജാതി വികസനത്തില്‍ യുവജനങ്ങള്‍ക്കായി വ്യവസായ എസ്റ്റേറ്റില്‍ കെട്ടിടം നിര്‍മ്മക്കല്‍, വിദേശത്തേക്ക് പോകുന്നവര്‍ക്ക് ധനസഹായം എന്നിവയും ഭിന്നശേഷിക്കാര്‍ക്കായി സ്‌കോളര്‍ഷിപ്പും വനിത ശിശു വികസന പദ്ധതിയുടെ ഭാഗമായി ആംഗന്‍വാടികളുടെ ഭൗതീക സാഹചര്യം മെച്ചപെടുത്തല്‍, ജനറല്‍ വിഭാഗത്തിന് കിണര്‍നിര്‍മ്മാണം തുടങ്ങിയ പദ്ധതികളുമുണ്ട്. നഗരസഭയുടെ പാര്‍ക്കിലെ സെപ്റ്റിക് ടാങ്കില്‍നിന്നുള്ള മാലിന്യങ്ങള്‍ നാട്ടുകാര്‍ക്കു ബുദ്ധമുട്ടുണ്ടാക്കുന്നുവെന്നും ഇത് അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നം ഉണ്ടാകുമെന്നും പ്രതിപക്ഷാംഗവും സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴസനുമായ ഷൈലജ ദേവന്‍ യോഗത്തില്‍ ഉന്നയിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു.

Macare health second

Comments are closed.