
ഗുരുവായൂർ : ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന തല വീഡിയോ ഗ്രാഫി മത്സരത്തിൽ ഗുരുവായൂർ സ്വദേശിക്ക് ഒന്നാം സ്ഥാനം.
ഫ്രീലാന്റ്സ് ഫോട്ടോഗ്രാഫർ ഗുരുവായൂർ കാവീട് പനാമ സ്വദേശി കിഴക്കൂട്ട് പ്രജിത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.

കലയും ജീവിതവും എന്ന വിഷയത്തിൽ പത്ത് മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി വീഡിയോ ആണ് മത്സരത്തിന് ക്ഷണിച്ചിരുന്നത്. കളമെഴുത്ത് പാട്ടിനെ കുറിച്ചും അനുഷ്ടാനങ്ങളേയും കുറിച്ച പ്രജിതിന്റെ ചിത്രീകരണമാണ് ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
എ കെ പി എ ഗുരുവായൂർ യൂണിറ്റ് ട്രഷറർ ആണ് പ്രജിത്.
ഈ മാസം ഇരുപതാം തിയതി തിരുവനന്തപുരം വെച്ചാണ് എ കെ പി എ 38 മത് സംസ്ഥാന സമ്മേളനം നടക്കുന്നത്.
വീഡിയോ കാണാൻ click here


Comments are closed.