mehandi new

ഗുരുവായൂർ എൻ.ആർ.ഐ. റമദാൻ കിറ്റ് വിതരണം നടത്തി

fairy tale

ഗുരുവായൂർ : ഗുരുവായൂർ എൻ.ആർ.ഐ.
ചെറിയ പെരുന്നാളിനോടനുബന്ധിച്ച്, ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമുള്ള നിർദ്ദനരായ നൂറോളം പേർക്ക് വർഷംതോറും നൽകി വരാറുള്ള പലവഞ്ജനം, അരി, മരുന്നുകൾ ഉൾപ്പെട്ട കിറ്റുകൾ വിതരണം ചെയ്തു.

planet fashion

ജീവകാരുണ്യ, പാലിയേറ്റീവ്, ആംബുലൻസ് സർവ്വീസ് പ്രവർത്തനങ്ങളും, നിർദ്ദനരായ മിടുക്കരായ കുട്ടികളുടെ വിദ്യഭ്യാസത്തിനുള്ള സാമ്പത്തിക, പഠനോപകരണങ്ങളുടെ വിതരണവുമായി കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഗുരുവായൂരിൽ സുതാര്യമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷൻ.

കോവിഡ് പശ്ചാത്തലത്തിൽ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചു നടന്ന ചടങ്ങിന് അസോസിയേഷൻ പ്രസിഡൻ്റ് അഭിലാഷ് വി. ചന്ദ്രൻ, സെക്രട്ടറി സുമേഷ് കൊളാടി, യു.എ.ഇ കമ്മററി സീനിയർ വൈസ് പ്രസിഡൻ്റ് മുഹമ്മദ് റഷീദ് പുതുവീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.