നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയായ യുവതി ഗുരുവായൂർ പോലീസിന്റെ പിടിയിൽ
മുൻ വിവാഹം മറച്ചുവെച്ച് വിവാഹത്തട്ടിപ്പ്, ഗുരുവായൂർ ദേവസ്വം, വിജിലൻസ് തുടങ്ങി വിവിധ വകുപ്പുകളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ
ഗുരുവായൂർ: വിജിലൻസിൽ ഡ്രൈവറുടെ ജോലി തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ യുവതി പിടിയിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂർ ആലക്കൽ വീട്ടിൽ രേഷ്മ രാജൻ (26)ആണ് ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ചാവക്കാട് സ്വദേശിയായ ശ്രീദത്തിൽ നിന്ന് 34,000 രൂപയും ബ്രഹ്മകുളം സ്വദേശിയായ ആഷിക്കിൽ നിന്നും 36,000 രൂപയും ഗൂഗിൾ പേ വഴി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
മുൻവിവാഹം മറച്ചുവെച്ച് വിവാഹത്തട്ടിപ്പ് നടത്തിയതിനും ഭ൪ത്താവിന്റെ ബന്ധുക്കളിൽ നിന്നും വിവിധ വകുപ്പുകളിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിനും കോട്ടയം കറുകച്ചാൽ പോലീസ് സ്റ്റേഷനിലും, ഗുരുവായൂ൪ ദേവസ്വത്തിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിന് പാലക്കാട് ടൌൺ നോ൪ത്ത് പോലീസ് സ്റ്റേഷനിലും രേഷ്മയുടെ പേരിൽ കേസ്സുകളുളളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments are closed.