mehandi new

ഗുരുവായൂർ മേൽപ്പാലം : അടുത്ത മാസം നിർമ്മാണം പൂർത്തീകരിക്കും

fairy tale

ഗുരുവായൂർ : അടുത്ത മാസം അവസാനത്തോടെ ഗുരുവായൂർ റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തീകരിക്കും.
നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. റെയിൽവേ പാളത്തിനു മുകളിലുള്ള സ്ലാബ് കോൺക്രീറ്റ് പ്രവൃത്തി കഴിഞ്ഞ ദിവസം പൂർത്തീകരിച്ചു. തുടർന്ന് എവൺ സൈഡിന്റെ കോൺക്രീറ്റിങ്ങ് ഈ മാസം 20 ന് പൂർത്തീകരിക്കും.
ഒക്ടോബർ മാസത്തിൽ തന്നെ അപ്രോച്ച് റോഡിന്റെ ബിഎംബിസി, കൈവരികളുടെയും ഫുട്പ്പാത്തിന്റെയും നിർമ്മാണം, പെയിന്റിംഗ്, തെരുവ് വിളക്ക് സ്ഥാപിക്കൽ, പാളത്തിനടിയിലെ സൗന്ദര്യവത്കരണം എന്നീ പ്രവൃത്തികളും പൂർത്തീകരിക്കും.

planet fashion

ഗുരുവായൂർ നഗരസഭാ കോൺഫ്രൻസ് ഹാളിൽ ചേർന്ന റെയിൽവേ മേൽപ്പാല
അവലോകന യോഗത്തിനു ശേഷം എൻ കെ അക്ബർ എംഎൽഎ യുടെ നേതൃത്വത്തിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, നഗരസഭാ ഉദ്യോഗസ്ഥർ, റെയിൽവേ ഉദ്യോഗസ്ഥർ, കരാറുകാർ തുടങ്ങിയവർ നിർമ്മാണ സ്ഥലം സന്ദർശിച്ച് പുരോഗതി വിലയിരുത്തി.

ഗുരുവായൂർ എസിപി കെ ജി സുരേഷ്, നഗരസഭ എഞ്ചിനീയര്‍ ഇ ലീല, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആർ ബി ഡി സി ഉദ്യോഗസ്ഥർ തുടങ്ങിയവരും അവലോകന യോഗത്തിൽ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Ma care dec ad

Comments are closed.