
ഗുരുവായൂർ : കോട്ടയം ചെസ്സ് അക്കാദമി സംഘടിപ്പിച്ച കേരളത്തിലെ ആദ്യത്തെ ഗ്രാൻഡ് മാസ്റ്റർ അന്താരാഷ്ട്ര ഓപ്പൺ ചെസ്സ് ടൂർണമെന്റിൽ അൻറേറ്റഡ് വിഭാഗത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി മഞ്ജുനാഥ് തേജസ്വി ചാമ്പ്യനായി. ഏറ്റുമാനൂരിൽ വെച്ച് നടന്ന ഫിഡെ (ഇന്റർനാഷണൽ ചെസ്സ് ഫെഡറേഷൻ) റേറ്റഡ് ടൂർണമെന്റിൽ ഇന്ത്യയിൽ നിന്നും ഇന്ത്യക്ക് പുറത്ത് നിന്നുമായി 250 ലധികം പേർ പങ്കെടുത്തു.

ചാവക്കാട് സബ് ജഡ്ജി മമ്മിയൂർ വിഷ്ണു മഠത്തിൽ വിനോദ് – നയന ദമ്പതികളുടെ മകനാണ് മഞ്ജുനാഥ്. ഗുരുവായൂർ ചെസ്സ് അക്കാദമി യിലാണ് പരിശീലനം. ഗ്രാൻഡ് മാസ്റ്റർ അന്താരാഷ്ട്ര ഓപ്പൺ ചെസ്സ് ടൂർണമെന്റിൽ unrated (category c ) വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും ഇന്റർനാഷണൽ റേറ്റിങ്ങും ലഭിച്ച മഞ്ജുനാഥ് കഴിഞ്ഞ വർഷങ്ങളിൽ തളിക്കുളം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ നടന്ന ചെസ്സ് ടൂർണമെന്റിൽ അണ്ടർ 17 വിഭാഗത്തിലെ വിജയിയാണ്.

Comments are closed.