കേരള സ്റ്റേറ്റ് സ്കൂൾ റെസ്‌ലിങിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം
ഗുരുവായൂർ : കേരള സ്റ്റേറ്റ് സ്കൂൾ റെസ്‌ലിങ് സീനിയർ കാറ്റഗറിയിൽ രണ്ടാം സ്ഥാനം നേടി ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂൾ പ്ലസ്ടു വിദ്യാർഥി അനന്തു. മൈനസ് 92kg വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ കെ. എ. അനന്തകൃഷ്ണൻ എന്ന അനന്തു മരത്തംക്കോട് വെള്ളുത്തിരുത്തി സ്വദേശിയാണ്. കഴിഞ്ഞ 23 ന് തിരുവനതപുരത്ത് വെച്ചായിരുന്നു മത്സരം. 2023 – 2024 ലെ അറുപത്തിയഞ്ചാമത് സംസ്ഥാന സ്‌കൂൾ റെസ്‌ലിങ് മത്സരത്തിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ചാണ് അനന്തകൃഷ്‌ണൻ പോരിനിറങ്ങിയത്.
കോഴിക്കോട് വി കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 44 മത് കേരള സ്റ്റേറ്റ് സബ്ജൂനിയർ കേഡറ്റ് ( U 17) ബോയ്സ് റെസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ മൈനസ് 92 kg വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ അനന്തകൃഷ്ണൻ
കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരത്ത് വച്ച് നടന്ന സ്കൂൾ ഗെയിംസിൽ തൃശ്ശൂരിനെ പ്രതിനിധീകരിച്ച് ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ മത്സരങ്ങളിലും പങ്കെടുത്തിരുന്നു.
എരുമപ്പെട്ടി റെസ്‌ലിങ് ക്ലബ്ബ് പരിശീലകരായ അജി, റെജി എന്നിവരുടെ ശിക്ഷണത്തിലാണ് അനന്തകൃഷ്ണൻ റെസ്‌ലിങ് അഭ്യസിക്കുന്നത്.
ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ വി. കെ. ഷിജു, പേഴ്സണൽ ഇൻസട്രക്ടർറും ട്രെയിനറുമായ ചെറിയച്ഛൻ രാജേഷ്കുമാർ എന്നിവരുടെ കീഴിലും അനന്തകൃഷ്ണൻ പരിശീലനം നേടുന്നുണ്ട്.
വെള്ളുത്തിരുത്തി കണ്ണാട്ടുവടക്കേതിൽ അരുൺകുമാർ – നിമിഷ ദമ്പതികളുടെ മകനാണ് അനന്തു. ഇരട്ട സഹോദരങ്ങളായ അമറും അമനും, അച്ഛമ്മ വിമല, മറ്റു കുടുംബാംഗങ്ങൾ എന്നിവരുടെ പൂർണ്ണ പിന്തുണയിലാണ് ഗുസ്തിയിലെ അനന്തുവിൻ്റെ നേട്ടങ്ങളെല്ലാം.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.
Comments are closed.