Header

ഗുരുവായൂര്‍ സെൻറ് ആൻറണീസ് പള്ളി തിരുനാളാഘോഷം തുടങ്ങി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂർ: ഗുരുവായൂര്‍ സെൻറ് ആൻറണീസ് പള്ളി തിരുനാളാഘോഷം തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് ഫാ. സോളി തട്ടിലിൻറെ കാർമികത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം എസ്.ഐ ആർ.ബിജു ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്തു‍. വികാരി ഫാ. ജോസ് പുലിക്കോട്ടിൽ, കൈക്കാരൻ പി.എൽ.വിൻസെൻറ്, ജനറൽ കൺവീനർ പിൻറോ നീലങ്കാവിൽ, കൺവീനർ പി.ജെ. ക്രിസ്റ്റഫർ, പി.ഐ. ലാസർ എന്നിവർ സംസാരിച്ചു.  ശനിയാഴ്ച രാവിലെ 6.15ന് ദിവ്യബലിക്ക് ശേഷം തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുവെക്കും. രാത്രി 10ന് അമ്പ് – വള എഴുന്നള്ളിപ്പുകള്‍ സമാപിക്കും. ഞായറാഴ്ച രാവിലെ 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. സനല്‍ ചേറ്റുപുഴക്കാരന്‍ മുഖ്യകാര്‍മികനാവും. അതിരൂപത ചാന്‍സലര്‍ ഫാ. സണ്ണി കുറ്റിക്കോട്ടയില്‍ സന്ദേശം നല്‍കും. വൈകീട്ട് നാലിന് ദിവ്യബലിയും തുടര്‍ന്ന് പ്രദക്ഷിണവും. രാത്രി 7.30ന് ഗാനമേള. തിങ്കളാഴ്ച രാവിലെ 6.15ന് മരിച്ചവരുടെ ഓര്‍മക്കായി റാസ കുര്‍ബാനയും തുടര്‍ന്ന് സെമിത്തേരിയില്‍ ഒപ്പീസും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.