mehandi new

ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തി വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്ത് ശ്രീജിത്ത്‌ നമ്പൂതിരി

fairy tale

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്ത് ശ്രീജിത്ത്‌ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഉച്ചപൂജ കഴിഞ്ഞ്  തന്ത്രിയുടെ സാന്നിധ്യത്തിൽ   മേൽശാന്തി മധു സൂദനൻ നമ്പൂതിരി യാണ് നറുക്കെടുപ്പ് നടത്തിയത്. ഒക്ടോബർ ഒന്ന് മുതൽ ആറു മാസമാണ് പുതിയ മേൽശാന്തിയുടെ കാലാവധി.

planet fashion

56 പേരാണ് അപേക്ഷകരായി ഉണ്ടായത് ഇതിൽ 54 പേരെ  തന്ത്രി കൂടിക്കാഴ്ച്ചക്ക് ക്ഷണിച്ചു. ദേവസ്വം ഓഫീസിൽ നടന്ന കൂടി കാഴ്ച്ചക്ക് 51 പേർ ഹാജരായി. ഇതിൽ നിന്നും യോഗ്യരായ 42 പേരെയാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത്.

അച്ഛൻ പരമേശ്വരൻ നമ്പൂതിരി. പട്ടാമ്പി ആലമ്പിള്ളി മനയിലെ സാവിത്രിയാണ് അമ്മ. പുതുരുത്തി കിണറ്റമറ്റംമനയിലെ കൃഷ്ണശ്രീയാണ് ഭാര്യ. ആരാധ്യ. ഗ്രുഗ് വേദ എന്നിവർ മക്കളാണ്.

വേലൂർ കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്ര ത്തിൽ 17 വർഷമായി മേൽ ശാന്തിയാണ്. ബികോം ബിരുദ ധാരിയാണ്. മുത്തച്ഛൻ പരമേശ്വരൻ നമ്പൂതിരിയിൽ നിന്നാണ് പൂജാ വിധികൾ സ്വായത്തമാക്കിയത്. തുടർന്ന് പൊട്ടകുഴി നാരായൺ നമ്പൂതിരി, പഴയത്ത് സുമേഷ് നമ്പൂതിരി എന്നിവരുടെ കീഴിലും അഭ്യസിച്ചു.

ആദ്യമായാണ് തന്റെ കുടുംബത്തിൽ നിന്നും ഒരാൾ ഗുരുവായൂരപ്പനെ സേവിക്കാൻ അർഹത നേടിയതെന്ന് ശ്രീജിത്ത്‌ നമ്പൂതിരി പറഞ്ഞു. എട്ടാമത്തെ തവണ അപേക്ഷിച്ചപ്പോഴാണ് ഭഗവാൻ കാടാക്ഷി ച്ച തെന്നും അദ്ദേഹം പറഞ്ഞു.

Ma care dec ad

Comments are closed.