mehandi new

ഗുരുവായൂരപ്പന് ഉത്രാടക്കുല സമര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

planet fashion

ഗുരുവായൂര്‍: ഗുരുവായൂരപ്പന് തിരുവേണ തിരുമുല്‍ക്കാഴ്ചയായി ഉത്രാടക്കുല സമര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. മത്സര ബുദ്ധിയോടെ ഭക്തര്‍ കാഴ്ചകുല സമര്‍പ്പിച്ചതോടെ വാതലയേശന്റെ തിരുസന്നിധി സ്വര്‍ണ്ണ വര്‍ണ്ണമുള്ള നേന്ത്രകുലകളുടെ കൂമ്പാരമായി. ഉത്രാട തലേന്നു തന്നെ കാഴ്ചകുലകളുമായെത്തിവരെകൊണ്ട് ക്ഷേത്ര സന്നിധി നിറഞ്ഞിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെ ശീവേലിയ്ക്ക് ശേഷം മേല്‍ശാന്തി പള്ളിശീരി ഹരീഷ് നമ്പൂതിരി ലക്ഷണമൊത്ത നേന്ത്രകുല പട്ടില്‍ പൊതിഞ്ഞ് ഭഗവാന് സമര്‍പ്പിച്ചു. തുടര്‍ന്ന്  ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ എന്‍ പീതാബംര കുറുപ്പ്, ഭരണസമിതി അംഗം എന്‍ രാജു, മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍, നടന്‍ ജയരാജ് വാര്യര്‍, പത്മജ വേണുഗോപാല്‍ എന്നിവര്‍ കാഴ്ച കുലകള്‍ സമര്‍പ്പിച്ചു. പിന്നീട് ഭക്തര്‍ക്ക് സമര്‍പ്പിക്കാന്‍ അവസരം നല്‍കി. ഇതോടെ ഊഴം കാത്ത് മണിക്കൂറുകളായി വരിയില്‍ നിന്നിരുന്ന ഭക്തരുടെ ഒഴുക്കായിരുന്നു. ലഭിക്കുന്നതില്‍ ഏറ്റവും നല്ലകുല ഭഗവാന് സമര്‍പ്പിക്കണമെ വാശിയോടെയാണ് ഓരോ ഭക്തരും എത്തിയിരുന്നത്. ഉത്രാടത്തില്‍ ക്ഷേത്രത്തില്‍ അഞ്ച് ആനകളോടെ ശീവേലി നടന്നു. രാവിലെ ആരഭിച്ച കുല സമര്‍പ്പണം രാത്രി അത്താഴപൂജ കഴിഞ്ഞ് നടയടക്കുന്നതു വരെ തുടര്‍ന്നു. ഭഗവാന് സമര്‍പ്പിക്കപ്പെട്ട കാഴ്ചക്കുലകളില്‍ ഒരു പങ്ക് ദേവസ്വത്തിലെ ആനകള്‍ക്ക് നല്‍കി. പഴത്തോടൊപ്പം, ശര്‍ക്കര, നാളികേരം എന്നിവയും നല്‍കി. കാഴ്ച കുലകളിലെ ഒരു പങ്ക് ക്ഷേത്രത്തില്‍ ഇന്നു നടക്കുന്ന തിരുവോണ സദ്യക്ക് പഴം പ്രഥമനുണ്ടാക്കാന്‍ ഉപയോഗിക്കും. ബാക്കിയുള്ള കുലകള്‍ ലേലം ചെയ്യും

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/09/Anayootu-GVR-TEMPLE3.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.