mehandi new

ഗ്യാൻ വ്യാപി ; മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെയുള്ള ഹിന്ദുത്വ കയ്യേറ്റങ്ങൾ അവസാനിപ്പിക്കണം – വെൽഫെയർ പാർട്ടി

fairy tale

ചാവക്കാട് : മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെയുള്ള ഹിന്ദുത്വ കയ്യേറ്റങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.  തുടർന്ന് ചാവക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻണ്ടിൽ നടന്ന പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ. കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി. ആർ ഹനീഫ അധ്യക്ഷത വഹിച്ചു,  മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ സ്വാഗതവും ട്രഷറർ ഒ. കെ. റഹീം നന്ദിയും പറഞ്ഞു.  ജില്ല കമ്മിറ്റി അംഗം വി. എം. ഹുസൈൻ, ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ്‌ റസാക് ആലുംപടി, ഇ. എം. കെ. സൈഫുദ്ധീൻ, മുസ്തഫ കമാൽ,  അബ്ദുൽ സലാം, ടി കെ താഹിർ, കെ വി.ഷിഹാബ്, സാദിഖ് തറയിൽ, ജലീൽ നായരാങ്ങാടി, മുഹമ്മദ്‌ വട്ടേക്കാട്, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.