ഹജ്ജ് ക്യാമ്പ് സംഘാടക സമിതി രൂപീകരിച്ചു

ചാവക്കാട് : ജമാ അത്തെ ഇസ് ലാമി തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വരാറുള്ള ഏകദിന ഹജ്ജ് ക്യാമ്പ്, “തസവുദ്” മെയ് രണ്ടിന് മുതുവട്ടൂർ രാജാ ഹാളിൽ നടക്കും. രാവിലെ 8.30 മുതൽ വൈകീട്ട് 4.30 വരെയായിരിക്കും ക്യാമ്പ്. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം നിർവ്വഹിക്കും.

ജില്ലാ പ്രസിഡണ്ട് കെ.കെ.ഷാനവാസ് ചെയർമാനും ബാബു നസീർ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. അസിസ്റ്റൻ്റ് കൺവിനർമാരായി ജാഫർ അലി, മുംതാജ് അബുബക്കർ എന്നിവരെ തിരഞ്ഞെടുത്തു.
വിവിധ വകുപ്പ് കൺവീനർമാരായി മുനീർ വരന്തരപ്പിള്ളി, കെ. ഷംസുദ്ദീൻ, ഒ. എം നിയാസ്, പി. എസ് ഷാജി, അബ്ദു സമദ് അണ്ടത്തോട്, പി. കെഅക്ബർ, ഇസ്മായിൽ, സിദിക്, റസാക് വടക്കേക്കാട്, ടി അബുബക്കർ, റസാക് ആലുംപടി, ഒ. എം. ആർ ശിഹാബ്, ആർ. യു ഉമ്മർ എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ കെ. കെ.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഒ. എം. നിയാസ് സ്വാഗതവും എം. എ ആദം സമാപനവും നിർവ്വഹിച്ചു.

Comments are closed.