mehandi new

യുവാവ് തൂങ്ങി മരിച്ചു – പോലീസ് മര്‍ദനമെന്ന് ആരോപണം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

vinayakഏങ്ങണ്ടിയൂര്‍: ഏങ്ങണ്ടിയൂരിൽ ദളിത് യുവാവ് തൂങ്ങി മരിച്ചു. പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച ഏങ്ങണ്ടിയൂർ ചന്തപ്പടിയിൽ ചക്കാണ്ടൻ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ വിനായക് (18) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിക്ക് റോഡിലൂടെ തന്റെ പെൺസുഹൃത്തമായി നടന്നു വരുമ്പോൾ ബൈക്കിൽ എത്തിയ പോലീസുകാരൻ സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ബൈക്കുമായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരത്തിനോട് പാവറട്ടി പോലീസ്സ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ട് വിനായകിനെ പോലീസുകാരന്‍ ബൈക്കിൽ കയറ്റി കൊണ്ടു പോയി. സ്റ്റേഷനിൽ എത്തിയ ഉടനെ മറ്റു പോലീസുകാർ ചേർന്ന് മർദിക്കുകയായിരുന്നു എന്ന് പറയുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പോലീസ് പിടിച്ചു വാങ്ങി. വിനായകിനെ ക്രൂരമായി മര്‍ദിച്ചതായും തലമുടി പിഴുതെടുത്തതായും ശരത് പറഞ്ഞു. തലമുടി വളര്‍ത്തിയത് എന്തിനാണെന്ന് ചോദിക്കുകയും വിനായകിന്റെ പിതാവിനെയും പോലീസ് സ്റ്റെഷനിലെക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് 4 മണിക്ക് ഇവരുടെ ബൈക്ക് വാങ്ങി വച്ച് ബുക്കും പേപ്പറും കൊണ്ടുവരാൻ ആവശ്യപ്പെട്ട് പറഞ്ഞു വിടുകയായിരുന്നു. ഇന്നലെ ഉച്ചക്ക് 12 മണിയോട് വീട്ടിലെ മുറിയിൽ വിനായക് ജീവനൊടുക്കുകയായിരുന്നു.
കരുവന്തയില്‍ ഞായറാഴ്ച്ച ബൈക്കിലെത്തി മണത്തല സ്വദേശിയുടെ മാല മോഷ്ടിച്ച സംഭവത്തെ കുറിച്ച് പോലീസ് ചോദ്യംചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതില്‍ മനം നൊന്താണ് ആത്മഹത്യയെന്ന് വീട്ടുകാര്‍ ആരോപിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.