mehandi new

ഹരിപ്രിയയുടെ എ പ്ലസിനു പൊന്‍ തിളക്കം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Haripraiyaഒരുമനയൂർ : പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് വാങ്ങിയ ഹരിപ്രിയയുടെ വിജയത്തില്‍ നാട് മുഴുവന്‍ ആഹ്ലാദത്തില്‍. അച്ഛന്റെ അകാല വേര്‍പാടിന്‍റെ കണ്ണീര്‍ നനവ്‌ മായും മുന്‍പേ എഴുതിയ എസ് എസ് എല്‍ സി പരീക്ഷക്കും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു ഹരിപ്രിയ.
പഠനത്തോടൊപ്പം ജില്ലാതല കലാമേളകളിലും വിജയിയായ ഹരിപ്രിയക്ക് ജീവിതയാത്രയിൽ അധ്യാപകരും നാട്ടുകാരും എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ട്. അംഗനവാടി ഹെൽപ്പറായ അമ്മയും, ഡിഗ്രി കഴിഞ്ഞിരിക്കുന്ന ചേച്ചിയോടുമൊപ്പം വാടക വീട്ടിലായിരുന്ന ഹരിപ്രിയക്ക് സ്കൂളിന്റെയും പി ടി എ യുടെയും നാട്ടുകാരുടെയുമൊക്കെ സഹായത്താല്‍ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. ഒരുമനയൂര്‍ ഇസ്ലാമിക് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ് ഹരി പ്രിയ. നാടിന്‍റെ ഡോക്ടറായി സേവനമനുഷ്ടിക്കണമെന്നാണ്  ഈ മിടുക്കിയുടെ ആഗ്രഹം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.