mehandi banner desktop

ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി പുത്തൻകടപ്പുറം സ്കൂൾ വിദ്യാർത്ഥികൾ

fairy tale

ചാവക്കാട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂൾ വിദ്യാർത്ഥികൾ ചാവക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ലഹരിയുടെ ഉപയോഗത്തിനെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വിദ്യാർത്ഥിനികളുടെ ഈ വേറിട്ട പ്രതിഷേധം.​ചാവക്കാട് നഗരസഭ വിദ്യാഭ്യാസ-കലാകായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പി. രഞ്ജിത്ത് കുമാർ ചടങ്ങിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി എന്ന വിപത്തിനെതിരെ യുവതലമുറയും വിദ്യാർത്ഥികളും മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓർമ്മിപ്പിച്ചു.​സ്കൂൾ പ്രധാനാധ്യാപിക (എച്ച്.എം) പി. കെ. റംല, എം. കെ. സലീം, എ. എസ്. സന്ധ്യ, എം. കെ. മഞ്ജു, പി. എം. മുബീന, എം. എൽ. ലയ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകുകയും പങ്കെടുകയും ചെയ്തു. പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബിന് ലഭിച്ചത്.

planet fashion

Comments are closed.