mehandi new

കടപ്പുറം ഗ്രാമപഞ്ചായത്തിൽ ഹരിത മിത്രം ആപ്പ് പ്രവർത്തനക്ഷമമായി

fairy tale

കടപ്പുറം : ഹരിത കര്‍മ്മ സേനകളുടെ അജൈവ പാഴ്‌വസ്തു ശേഖരണ പ്രക്രിയ ഊര്‍ജ്ജിതമാക്കാനും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനുമായി ഹരിതമിത്രം- സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് പദ്ധതി കടപ്പുറം പഞ്ചായത്തിൽ നടപ്പിലാക്കി.

planet fashion

വാര്‍ഡുകളില്‍ ഓരോ വീട്ടില്‍ നിന്നും ശേഖരിച്ച ജൈവ-അജൈവ പാഴ്‌വസ്തുക്കൾ എത്രയെന്നും അവയുടെ സംസ്‌കരണം, സർവീസ് ചാർജ് എങ്ങനെയെന്നുമടക്കമുള്ള വിശദാംശങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മനസിലാക്കാനും കൈകാര്യം ചെയ്യുന്നതിനും  സാധിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വീടുകള്‍ക്ക് നല്‍കുന്ന ക്യൂആര്‍ കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിക്കുക.

ഹരിതമിത്രം ആപ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സാലിഹ ഷൗക്കത്ത് നിർവഹിച്ചു.  ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി. പി മൻസൂർ അലി അധ്യക്ഷതവഹിച്ചു. വാർഡ് നിവാസികൾ, ഹരിത കർമ്മ സേന കൺസോർഷ്യം അംഗങ്ങൾ, ഹരിതമിത്രം വളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ എ വി അബ്ദുൽ ഗഫൂർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ അമൽജിത്ത് നന്ദിയും പറഞ്ഞു.

Jan oushadi muthuvatur

Comments are closed.