mehandi new

ചാവക്കാട് നഗരസഭയിൽ ഹരിത കർമ്മസേനയുടെ പ്രതിമസ ഉപഭോക്തൃ ഫീസിൽ ഇളവ് വരുത്തി

fairy tale

ചാവക്കാട്:  നഗരസഭയിൽ ഹരിത കർമ്മ സേനയുടെ യൂസർ ഫീ കുറച്ചു. വീടുകളിൽ നിന്നും പ്രതിമാസം ഈടാക്കിയിരുന്ന 60 രൂപ എന്നത് 50 രൂപയാക്കിയാണ് കുറച്ചത്. കച്ചവട സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയാണ് ഉപഭോക്തൃ ഫീ ഈടാക്കുന്നത്.   ചില വ്യാപാര സ്ഥാപനങ്ങളിലെ യൂസർ ഫീ 50 ആക്കി കുറച്ചിട്ടുണ്ട്. കണ്ണട കടകൾ, ഫ്ലോർ മില്ലുകൾ പോലെയുള്ള പ്ലാസ്‌റ്റിക് മാലിന്യം അധികമായി വരാത്ത സ്ഥാപനങ്ങളിലെ ഫീസാണ് കുറച്ചത്. ഇന്നലെ നടന്ന ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മസേനകള്‍ക്കുള്ള വീടുകളില്‍ നിന്നുള്ള പ്രതിമാസ യൂസര്‍ ഫീ 50 രൂപയും നഗര മേഖലയില്‍ 70 രൂപയുമാണ് പൊതുവെ ഈടാക്കുന്നത് എങ്കിലും ചാവക്കാട് നഗരസഭയിൽ 60 രൂപ യാണ് വാങ്ങിച്ചിരുന്നത്. ഇതാണ് ഇപ്പോൾ ഗ്രാമീണ മേഖലയിലെ യൂസർ ഫീ ക്ക് തുല്യമാക്കിയത്. കർമ്മസേനയുടെ യൂസർ ഫീ അറുപതിൽ നിന്നും അമ്പതാക്കണമെന്നത് തങ്ങളുടെ നിരന്തരമായ ആവശ്യമായിരുന്നെന്നു നഗരസഭ കൗൺസിലറും യു ഡി എഫ് നേതാവുമായ കെ വി സത്താർ പറഞ്ഞു.

planet fashion

കേരളത്തില്‍ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വാതില്‍പ്പടി സേവനം നല്‍കുന്ന വിഭാഗമാണ് ഹരിത കര്‍മ്മസേന. ഹരിത കേരള മിഷന്‍, കുടുംബശ്രീ, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവ സംയോജിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.