mehandi new

ഹര്‍ത്താല്‍ പൂര്‍ണ്ണം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഗുരുവായൂര്‍: കളക്ടറേറ്റ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് കോഗ്രസ് ജില്ലാനേതൃത്വം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മെഖലയീല്‍ പൂര്‍ണ്ണം. ശബരിമല ഏകാദശി കണക്കിലെടുത്ത് ക്ഷേത്രനഗരിയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി മണ്ഡലം കമ്മിറ്റി അറിയിച്ചിരുന്നെങ്കിലും പലയിടത്തും കടകള്‍ അടപ്പിച്ചു. നടപ്പുരകളിലെ കടകള്‍ മാത്രമാണ് നഗരത്തില്‍ തുറന്നു പ്രവര്‍ത്തിച്ചത്. നഗരത്തിന് പുറത്ത് കടകള്‍ അടഞ്ഞു കിടന്നു. വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. രാവിലെ തുറന്ന പല സ്ഥാപനങ്ങളും പ്രവര്‍ത്തകരെത്തി നിര്‍ബന്ധിച്ച് അടപ്പിച്ചു. പലയിടത്തും ഹര്‍ത്താലാനുകൂലികളുമായി സ്ഥപനയുടമകള്‍ വാക്കേറ്റമായി. ശബരിമല തീര്‍ത്ഥാടകരെയും ചെമ്പൈ സംഗീതോസവത്തേയും ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല. പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തമ്പുരാന്‍പടി സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം മമ്മിയൂരില്‍ സമാപിച്ചു. തുടര്‍ന്ന്  പ്രവര്‍ത്തകര്‍ അത്താണി സെന്ററിലുള്ള കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. സംഘര്‍ഷാവസ്ഥയായതോടെ പോലീസ് സ്ഥലതെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.