Header

യുവകർഷകരുടെ കഠിനാദ്ധ്വാനം തരിശു പാടത്ത് പൊന്ന് വിളയിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

പുന്നയൂർക്കുളം: മൂന്നര പതിറ്റാണ് തരിശിട്ട് കിടന്ന പാടം പാട്ടത്തിനെത്തിനെടുത്ത് യുവകർഷകരുടെ കഠിനാദ്ധ്വാനം പൊന്ന് വിളയിച്ചു. കൊയ്ത്തുത്സസവം നാട് ആഘോഷമാക്കി.
ചമ്മന്നൂർ താഴം പാടത്തെ നൂറേക്കറിൽ പരൂർ കോൾപടവിലെ യുവ കർഷകരായ ഉമ്മർ ചക്കാട്ടയിൽ, ഷക്കീർ കുമ്മിത്തറയിൽ, നിയാസ് കല്ലായിത്തരയിൽ, അഷറഫ് പള്ളിക്കരയിൽ, സലീം കാഞ്ഞിര പറമ്പിൽ എന്നിവരൊത്ത് ചേർന്ന് നാച്ചറൽ ഫാമിംങ് എന്ന നാമത്തിലുണ്ടാക്കിയ കൂട്ടായ്മയാണ് കൃഷിയിറക്കിയത്. ഈ യുവാക്കൾക്ക് സ്വന്തമായി മറ്റ് ബിസിനസുകളും ഏർപ്പാടുകളുമുണ്ടെങ്കിലും കൃഷിയോടുള്ള താൽപ്പര്യമാണ് പാടത്തിറങ്ങാൻ പ്രേരണയായാത്. മൂന്ന് വർഷത്തേക്ക് പാട്ടത്തിനെടുത്താണ് തരിശിട്ട പാടം ഇവർ കൃഷിക്കനുയോജ്യമാക്കിയത്. തുടക്കത്തിൽ പ്രതികൂലമായി വന്ന നിരവധി തടസങ്ങളെ അതിജീവിച്ചാണിവർ പാടം പൊന്നാക്കിയത്. കൃഷി ഭവനും പുന്നയൂർക്കുളം പഞ്ചായത്തും സഹകരണവും പിന്തുണയും നൽകിയത് ഇവർക്ക് ഗുണകരമായി. മേഖലയിൽ കെ.എസ്.ഇ.ബി ലൈൻ വലിക്കാൻ പഞ്ചായത്താണ് സഹായിച്ചത്. ഇത് ജലസേചനത്തിന് പ്രയോജനമായി. ജ്യോതിയിനത്തിൽ പെട്ട വിത്താണ് കൃഷിക്കിറക്കിയത്. വ്യാഴാഴ്ച്ച രാവിലെ നടന്ന കൊയ്ത്തുത്സവം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമർ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.ഡി ധനീപ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.എ ഐഷ മുഖ്യാതിഥിയായി. കൃഷി ഓഫീസർ കെ സിന്ധു, ബ്ലോക്ക് പഞ്ചായത്തംഗം ജസീറ നസീർ, പഞ്ചായത്തംഗം ജാസ്മിൻ ഷഹീർ, കോൺഗ്രസ് നേതാവ് കെ കുഞ്ഞി മൊയ്തു, മുസ്ലിം ലീഗ് പഞ്ചായത്ത് നേതാക്കളായ വി.കെ യൂസഫ്, ഗഫൂർ അറക്കൽ, വെൽഫെയർപാർട്ടി ജില്ലാ നേതാക്കളായ എം.കെ അസ്ലം, കെ.കെ ഷാജഹാൻ, മുആവിയ തുടങ്ങിയവർ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.