mehandi banner desktop

ഗുരുവായൂരിൽ ‘ഹെൽത്തി കേരള’ ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും സംഘടിപ്പിച്ചു

fairy tale

ഗുരുവായൂർ: കേരള സർക്കാർ ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹെൽത്തി കേരള’ ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും ഗുരുവായൂരിൽ നടന്നു. ഗുരുവായൂർ കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്റർ ഹാളിൽ നടന്ന ചടങ്ങ് എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.​നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. അനൂപ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ശരിയായ ആരോഗ്യ പരിപാലനം എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് താഹിർ പി.എം., ഗുരുവായൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രതി ജനാർദ്ദനൻ, കൗൺസിലർമാരായ എ.എസ്. മനോജ്, പി. രമേശ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. ചാക്കോ, ഡോ. ലിറ്റി ടോം, ഡോ. ശ്രുതി എം. ശിവൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

planet fashion

Comments are closed.