mehandi new

കനത്ത മഴ തുടരുന്നു – നിരവധി വീടുകള്‍ വെള്ളക്കെട്ടില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

planet fashion

ചാവക്കാട്: ചാവക്കാട് വഞ്ചിക്കടവിലും മണത്തല സഹൃദയ നഗറിലും വെള്ളക്കെട്ട് രൂക്ഷം. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ പുഴയും തോടും ഒന്നായി. കനോലി കനാലിന്റെ ഇരുകരകളികും താസിക്കുന്ന വീട്ടുകാര്‍ ദുരിതത്തിലായി. ഇനിയും മഴ തുടര്‍ന്നാല്‍ വീടിനകത്തേക്കും വെള്ളം കയറും എന്ന അവസ്ഥയാണ് ഉള്ളത്.
മണത്തല സഹൃദയ നഗറില്‍ ചന്ദന പറമ്പില്‍ ആമിന, കുരുമ്പൂര്‍ അനില്‍കുമാര്‍, കുരുമ്പൂര്‍ ഷോബി, കിഴക്കര ജനാര്‍ദ്ദനന്‍, മണത്തല പുതുവീട്ടിൽ മനാഫ്, അരക്കാപറമ്പിൽ വിശ്വൻ.
വഞ്ചിക്കടവ് ഭാഗത്തെ താമസക്കാരായ ചന്ദന പറമ്പില്‍ വഹാബ്, പുതുവീട്ടില്‍ മുഹമ്മദ്‌ കുഞ്ഞി, ചന്ദനപറമ്പില്‍ സൈനുദീന്‍, സുഹറ മാളിയക്കല്‍, നബീസു അമ്പലത്ത് വീട്ടില്‍, ലൈല അമ്പലത്തു വീട്ടില്‍, നസീര്‍ കറുപ്പം വീട്ടില്‍, റഹീം കറുപ്പം വീട്ടില്‍, സലിം കറുപ്പം വീട്ടില്‍, അക്ബര്‍ വൈശ്യം വീട്ടില്‍, നിഷാദ് ഫാറൂക്ക് ഹൌസ്, അന്‍വര്‍ കാരിയില്‍, നസീര്‍ തെരുവത്ത്, ആമിന അരക്കപറമ്പില്‍ എന്നിവരുടെ വീടുകളാണ് വെള്ളക്കെട്ടില്‍ അകപ്പെട്ടത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.