mehandi new

ഹെൽമെറ്റ്‌ ബോധവത്കരണ കാമ്പയിനും – വടക്കേകാട് പോലീസിന് അനുമോദനവും

fairy tale

വടക്കേകാട് : വടക്കേകാട് ജനമൈത്രി പോലീസുമായി സഹകരിച്ചു യൂത്ത് ഫോഴ്സ് ക്ലബ്ബ് കല്ലൂരും, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ട്രൂപ്പ് ഐ സി എ സ്കൂൾ വടക്കേകാടും ചേർന്നു ഹെൽമറ്റ് ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹെൽമെറ്റ് വയ്ക്കുക, ജീവൻ സുരക്ഷിതമാക്കുക എന്ന ബാനറിലായിരുന്നു ക്യാമ്പയിൻ.

planet fashion

വടക്കേകാട് ജനമൈത്രി പോലീസിൻ്റെ ജനകീയ, ജീവകാരുണ്യ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പരിഗണിച്ച് യൂത്ത് ഫോഴ്സ് ക്ലബ്ബ് കലൂർ പോലീസിനെ ആദരിച്ചു.

ഹെല്‍മറ്റ് ബോധവല്‍ക്കരണ കാമ്പയിനിന്റെ ഭാഗമായി ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്തവര്‍ക്ക് സമ്മാനവും നല്‍കി.

ക്ലബ്ബ് പ്രസിഡന്റ് ഫൈസൽ മാസ്സിയുടെ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് ഇവൻറ് കോർഡിനേറ്റർ റെഫീൽ സ്വാഗതം പറഞ്ഞു. വടക്കേകാട് ജനമൈത്രി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേന്ദ്രൻ മങ്ങാട് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

വടക്കേകാട് ഐ സി എ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷബ്‌ന ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്നു വടക്കേകാട് ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ മാരായ ഫിറോസ് വാടാനപ്പള്ളി, ജോഫിൻ എന്നിവർ ആശംസകൾ നേർന്നു.

സലീം മാസി, ഷെഫീർ ചന്ദനപ്പറമ്പിൽ എന്നിവർ ചേർന്നു വടക്കേകാട് ജനമൈത്രി പോലീസിനുള്ള മൊമെന്റോ കൈമാറി. ക്ലബ്ബ് വൈസ് പ്രസിഡന്റ് യൂനസ് വലിയകത്ത് നന്ദി രേഖപ്പെടുത്തി.

Ma care dec ad

Comments are closed.