ഉറുദു ഗസലിൽ എ ഗ്രേഡ് ലഭിച്ച ഹിബ നസറിന് ആദരം

മന്നലാംകുന്ന്: 64ാം മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു ഗസലിൽ എ ഗ്രേഡ് ലഭിച്ച എടക്കഴിയൂർ സീത സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ഹിബ നസറിനെ കെ കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂരിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചെയർമാൻ ഷാഹു പള്ളത്ത് ഉപഹാരം നൽകി. രക്ഷാധികാരി ബിനേഷ് വലിയകത്ത്, ജി.സി.സി ചെയർമാൻ നൗഷാദ് കെ എച്ച്,ജനറൽ കൺവീനർ സുൽത്താൻ മന്നലാംകുന്ന്, ട്രഷറർ ഷെഹീർ പടിഞ്ഞാറയിൽ, ജോയിൻ കൺവീനർ ഷംറൂദ്, ഫജിൽ,നബീൽ എന്നിവർ നേതൃത്വം നൽകി.

മന്നലാംകുന്ന് പെരുവഴി പുറത്ത് ബാദുഷ – സൈനബ ദമ്പതികളുടെ മകളാണ് ഹിബ നസ്‌റിൻ.

Comments are closed.