mehandi new

നാഷണൽ ഹൈവേ സ്ഥലമെടുപ്പ് ജില്ലാ കളക്ടറുടെ നിസ്സംഗതക്കെതിരെ ഹൈക്കോടതി ഉത്തരവ്

fairy tale

ചാവക്കാട്: ദേശീയ പാത വികസനത്തിന്‌ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടത്തിന്റെ അളവ് കുറച്ച് കാണിച്ചതിനെതിരെ കളക്ടർക്ക് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് നൽകിയ പരാതിയിൽ ജില്ലാ കലക്ടറുടെ നിസ്സംഗതക്കെതിരെ ഹൈക്കോടതി.
ചാവക്കാട് പഞ്ചവടി സ്വദേശി ധർമ്മരാജന്റെ പരാതിയിലാണ് കോടതി ഉത്തരവ്. സർവേയർ നൽകിയ റിപ്പോർട്ടിൽ ദേശീയ പാതാ അധികൃതർ ഏറ്റെടുത്ത കെട്ടിടത്തിന്റെ അളവ് കുറച്ചാണ് കാണിച്ചിട്ടുള്ളതെന്നും കെട്ടിടത്തിന്റെ യഥാർത്ഥ അളവും അതിന്റെ രേഖകളും നാഷണൽ ഹൈവേ അതോറിറ്റിക്ക് അപേക്ഷ മൂലം അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനാൽ നാഷണൽ ഹൈവേയുടെ ആർബിറ്ററേറ്റർ എന്ന നിലയക്ക് ജില്ലാ കളക്ടർ രേഖകൾ സഹിതം കെട്ടിടത്തിന്റെ അളവ് പുനർനിർണയം നടത്തി സ്ഥിതീകരിച്ച് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു അപേക്ഷ.

planet fashion

എന്നാൽ ഈ അപേക്ഷയിൽ യാതൊരു നടപടിയും സ്വീകരിക്കാതെ ഇരുന്ന നിസ്സംഗതക്കെതിരെ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് മുൻപ് പുനർനിർണയം നടത്തി കുറവുള്ള നഷ്ടപരിഹാര സംഖ്യ തരണമെന്ന് ആവശ്യപെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ധർമ്മരാജന്റെ അപേക്ഷ ഉടനടി പരിഗണിച്ച് നിവർത്തിക്ക് ഉത്തരവിട്ടത്.

ഹർജിക്കാരനുവേണ്ടി അഡ്വക്കേറ്റ്മാരായ തേർളി അശോകൻ,രേക്ഷ്മി നായർ, ഡാലി, ശ്രുതി എന്നിവർ ഹാജരായി.

Jan oushadi muthuvatur

Comments are closed.