Header

ചാവക്കാട് ഉപജില്ല കലോത്സവം 23 വേദികളിലായി നടക്കും – സംഘാടക സമിതി യോഗം ചേർന്നു

ചാവക്കാട് : മമ്മിയൂർ എൽ. എഫ്. സി. ജി. എച്ച്. എസ്. എസിൽ നവംബർ 7, 8, 9, 10 തിയ്യതികളിലായി നടക്കുന്ന ഉപജില്ലാ കലോത്സവം 23 വേദികളിലായി നടക്കും. എൽ എഫ് ഹയർ സെക്കണ്ടറി സ്‌കൂളിലും, എൽ എഫ് യു പി സ്‌കൂളിലുമായി വേദികൾ സജ്ജീകരിക്കും. നൃത്ത നൃത്യങ്ങൾ ഉൾപ്പെടെയുള്ള ജനപ്രിയ മത്സര ഇനങ്ങൾക്ക് ആറു സ്റ്റേജുകൾ സ്ജ്ജീകരിക്കും. മറ്റു മത്സര ഇനങ്ങൾക്ക് പതിനേഴു ക്ലാസ് റൂമുകളിൽ സൗകര്യമൊരുക്കും. ഒരേസമയം മുന്നൂറ്‌ പേർക്ക് ഭക്ഷണം കഴിക്കുവാനുള്ള പന്തൽ ഒരുക്കുവാനും യോഗത്തിൽ തീരുമാനമായി. രണ്ടായിരത്തോളം വിദ്യാർഥികൾക്കുള്ള ഉച്ച ഭക്ഷണം, ചായ, എണ്ണക്കടികൾ എന്നിവ തയ്യാറാക്കും.

ചാവക്കാട് മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ മുബാറക്ക് അധ്യക്ഷത വഹിച്ചു. ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിൽ അംഗങ്ങൾ, മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികൾ, പി.ടി.എ എം.പി.ടി.എ പ്രസിഡന്റുമാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.ബി രത്നകുമാരി സ്വാഗതവും ജനറൽ കൺവീനർ സിസ്റ്റർ റോസ്ന ജേക്കബ് നന്ദിയും പ്രകാശിപ്പിച്ചു. കലാമേളയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികളുടെ ബഡ്ജറ്റും പ്രവർത്തന റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു.

thahani steels

Comments are closed.