mehandi new

എച്ച് എം പി വി വൈറസിനെ ചൊല്ലി ആശങ്കവേണ്ട ജാഗ്രത മതി – വീണാജോർജ്

fairy tale

ചാവക്കാട് : പുതിയ വൈറസ് എച്ച് എം പി വിയെ ചൊല്ലി ആശങ്കവേണ്ടന്നും ഗർഭിണികൾ   ജാഗ്രത പാലിക്കുന്നത് നല്ലതാണെന്നും ആരോഗ്യ മന്ത്രി വീണാജോർജ്. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍  നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.   ചാവക്കാട് താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനം സാധ്യമാക്കിക്കൊണ്ട് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10.8 കോടി രൂപ ചെലവില്‍ കാഷ്വാലിറ്റി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വൈകാതെ തുടക്കമാവും. 

planet fashion

ഗുരുവായൂര്‍ എം.എല്‍.എ  എന്‍.കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു.  ചാവക്കാട് നഗരസഭ ചെയര്പേഴ്സൻ ഷീജ പ്രശാന്ത് സ്വാഗതം ആശംസിച്ചു.  ഗുരുവായൂർ നഗരസഭ ചെയർമാൻനും മുൻസിപ്പൽ ചേമ്പർ ചെയർമാനുമായ എം. കൃഷ്‌ണദാസ് മുഖ്യഥിതിയായി. പി.ഡബ്ലിയു.ഡി ബിൽഡിംഗ്‌സ് ഡിവിഷൻ തൃശ്ശൂർ എക്‌സിക്യൂട്ടീവ് എഞ്ചിൻയർ  സന്തോഷ് കുമാർ ടി.കെ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജനപ്രതിനിധികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍,  വിവിധ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. ഹെൽത് ഇൻസ്‌പെക്ടർ രാംകുമാർ നന്ദി പറഞ്ഞു.

Macare 25 mar

Comments are closed.