mehandi new

എംഎൽഎയ്ക്ക് ജന്മനാടിന്റെ ആദരം

fairy tale

ചാവക്കാട് : എൻ കെ അക്ബർ എംഎൽഎയെ ജന്മനാട് ആദരിച്ചു. ചാവക്കാട് നഗരസഭയിലെ 11ആം വാർഡായ കനിവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കവിയും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി പൊന്നാടയണിയിച്ച് ഫലകം നൽകിയാണ് എംഎൽഎയെ ആദരിച്ചത്.

planet fashion

ആർ ആർ ടി, വാതിൽപടി സേവനം, സിവിൽ ഡിഫൻസ് വോളന്റിയർ തുടങ്ങിയ സന്നദ്ധ പ്രവർത്തനങ്ങൾക്ക് സമഗ്ര സാമൂഹ്യ സാംസ്കാരിക പ്രവർത്തനത്തിനുള്ള ആദരം കെ എസ് ശ്രുതിക്ക് എംഎൽഎ നൽകി. വാർഡിലെ വാക്സിനേഷൻ കോർഡിനേറ്ററായ ഐശ്വര്യ പ്രസാദ്, ആശാവർക്കർ ബിജിത, വാർഡ് കൗണ്സിലർ അക്ബർ കോനെത്ത് എന്നിവരെയും എംഎൽഎ ഫലകം നൽകി ആദരിച്ചു. കൂടാതെ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് ട്രോഫി നൽകി. വാർഡിലെ ആർ ആർ ടി പ്രവർത്തകരെ സെക്രട്ടറി കെ ബി വിശ്വനാഥൻ ആദരിച്ചു.

പൊതു പ്രവർത്തകരായ മാലിക്കുളം അബ്ബാസ്, ഫിറോസ് തൈപ്പറമ്പിൽ, സി കെ തോമസ്, ആർ വി മുസ്തഫ, സുരേഷ് മാമരക്കാട്, മധു, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.