mehandi new

മണിക്കൂറുകൾക്ക് മുൻപേ കൂട്ടുങ്ങൽ ചത്വരവും ബസ് സ്റ്റാണ്ടും നിറഞ്ഞു കവിഞ്ഞ് ചാവക്കാട് നവകേരള സദസ്സ്

fairy tale

ചാവക്കാട് : നവകേരള സദസ്സ് ആരംഭിക്കുന്നതിനു മണിക്കൂറുകൾക്ക്‌ മുൻപേ കൂട്ടുങ്ങൽ ചത്വരവും ബസ് സ്റ്റാണ്ടും പരിസരവും ജന നിബിഢമായി. പതിനായിരം പേരെയാണ് പ്രതീക്ഷിച്ചതെങ്കിലും അതിലുമധികം പേർ നേരത്തെ എത്തി സദസ്സ് കയ്യടക്കികഴിഞ്ഞു. ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂർ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് സംഘടിപ്പിച്ചിട്ടുള്ളത്. ഇന്നത്തെ സമാപനമാണ് ഗുരുവായൂർ മണ്ഡലത്തിലെ ചാവക്കാട് നടക്കുന്ന നവകേരള സദസ്സ്.

planet fashion

ചാവക്കാട് ബസ്സ്‌ സ്റ്റാൻഡ് പരിസരത്ത് തയ്യാറാക്കിയ ഇരുപതോളം കൗണ്ടറുകളിൽ രാവിലെ മുതൽ പരാതി സ്വീകരിച്ചു തുടങ്ങി. മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടികഴിഞ്ഞു പോയതിനു ശേഷം രാത്രിയിലും പരാതി സ്വീകരിക്കും. ഇതുവരെ വിവിധ വകുപ്പുകളിലായി ആയിരക്കണക്കിന് നിവേദനങ്ങളാണ് ലഭിച്ചത്. ഒരാഴ്ച്ച മുതൽ നാല്പത്തിയഞ്ചു ദിവസങ്ങൾക്കുള്ളിൽ പരാതികളൽ നടപടികൾ ഉണ്ടാകും.

നവകേരള സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിക്കും.

Jan oushadi muthuvatur

Comments are closed.