mehandi new

നൂറ് ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരായവുമായി ഗൃഹനാഥൻ പിടിയിൽ

fairy tale

വടക്കേക്കാട്: നൂറ് ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരായവുമായി ഗൃഹനാഥൻ പിടിയിൽ. ഞമനേങ്ങാട് തൊഴുപറമ്പ് സ്വദേശി തോട്ടുപുറത്ത് സിദ്ധാർത്ഥൻ (65) ആണ് പിടിയിലായത്.  ചാവക്കാട്  എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീടിന്റെ  പിൻവശത്തെ ചായിപ്പിൽ  നിന്ന് വാഷും ചാരായവും കണ്ടെത്തിയത്.

planet fashion

ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ സി. യു ഹരീഷിന്റെ  നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ. ബി സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സി. കെ റാഫി, എ.എൻ ബിജു, അബ്ദുൾ റഫീക്ക്,  സിജ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Unani banner ad

Comments are closed.