ഹൃദയം തൊട്ട്’ പുസ്തകം പ്രകാശനം ചെയ്തു

പുന്നയൂർക്കുളം: പ്രശസ്ത കവിയും എഴുത്തുക്കാരനുമായ ഷബീർ അണ്ടത്തോടിൻ്റെ 13-ാം മത് പുസ്തകമായ ഹൃദയം തൊട്ട് സൂക്ഷ്മ കവിതകൾ എന്ന കാവ്യ സമാഹാരം പ്രശസ്ത സാഹിത്യകാരൻ ആലംങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. അണ്ടത്തോട് സെൻ്ററിൽ നടന്ന പരിപാടിയിൽ പൊതുപ്രവർത്തകനും ലീഗ് നേതാവുമായ അഷ്റഫ് ചാലിൽ പുസ്തകം ഏറ്റുവാങ്ങി. സാഹിത്യകാരൻ അബ്ദുൾ പുന്നയൂർക്കുളം അധ്യക്ഷത വഹിച്ചു. കവി പ്രസാദ് കാക്കശ്ശേരി പുസ്തകം പരിചയം നടത്തി.

അണ്ടത്തോട് മഹല്ല് പ്രസിഡൻ്റും മുസ്ലിം ലീഗ് നേതാവുമായ വി കെ മുഹമ്മദ്, മന്ദലംകുന്ന് മഹല്ല് പ്രസിഡൻ്റ് എ എം അലാവുദ്ദീൻ, വി. മായിൻകുട്ടി അണ്ടത്തോട്, എ വി മുഹമ്മദ് ഫൈസി പുറങ്ങ്, പ്രാദേശിക മാധ്യമ പ്രവർത്തകൻ വി അബൂതാഹിർ, മമ്മു കടിക്കാട്, ഷെബീർ, സി. ബി. റഷീദ് മൗലവി, ഹുസൈൻ വലിയകത്ത് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. പഞ്ചായത്ത് മെമ്പർ പി എസ് അലി സ്വാഗതവും രചയിതാവ് ഷെബീർ അണ്ടത്തോട് നന്ദിയും പറഞ്ഞു

Comments are closed.