mehandi new

ഞാനും ഹിന്ദു ; ഹേ റാം ഉരുവിട്ട് മരിച്ച ഗാന്ധിയുടെ രാമനോ ഗാന്ധിയെവധിച്ച നാതുറാമിന്റെ പൂജകരുടെ രാജ്യമൊ – ശശി തരൂർ

fairy tale

മസ്ജിദ് പൊളിച്ച് അമ്പലം പണിതു. മസ്ജിദ് ഉള്ളിടത്ത് അമ്പലം പണിയാൻ ശ്രമിക്കുന്നു

ഗുരുവായൂർ : ഹേ റാം ഉരുവിട്ട് മരിച്ച ഗാന്ധിയുടെ രാജ്യമോ ഗാന്ധിയെവധിച്ച നാതുറാമിന്റെ പൂജകരുടെ രാജ്യമൊ. ഞാനും ഹിന്ദുവാണ് എന്റെ രാമനെ വിട്ടുകൊടുക്കില്ല. മസ്ജിദ് പൊളിച്ച് അമ്പലം പണിതു.  മസ്ജിദ് ഉള്ളിടത്ത് അമ്പലം പണിയാൻ ശ്രമിക്കുന്നു. രാജ്യത്തിന്റെ വികസനം ഇങ്ങനെ അല്ലെന്ന് ശശി തരൂർ എം പി. ഗുരുവായൂരിൽ ടി ൻ പ്രതാപൻ എം പി നയിക്കുന്ന വെറുപ്പിനെതിരെ സ്നേഹ സന്ദേശ യാത്രയുടെ ഗുരുവായൂർ ബ്ലോക്ക് തല ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ചേർന്ന് നടത്തിയതാണ് സ്വാതന്ത്ര സമരം. മതം ജാതി നിറം ഭാഷ വ്യത്യാസമില്ലാതെ എല്ലാവയൂടേയും രാജ്യമാണ് ഇന്ത്യ.   രണ്ടു കോടി തൊഴിൽ നൽകാമെന്ന് പറഞ്ഞു അധികാരത്തിൽ വന്ന മോദി ഒരു കോടി തൊഴിൽ നഷ്ടപ്പെടിത്തിയെന്നും അദ്ദേഹം പറഞ്ഞു. 

വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ പെട്ടിക്കട തുറക്കുകയെന്ന രാഹുൽ ഗാന്ധിയുടെ യാത്രയെ ഓർമിപ്പിക്കുന്നതാണ് ടി എൻ പ്രതാപന്റെ യാത്രയെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് തവണ നിയമസഭയിൽ ഉണ്ടായിരുന്ന പ്രതാപൻ പാർലമെന്റിൽ തുടക്കക്കാരനായിരുന്നുവെങ്കിലും ഒരു പോരാളിയുടെ പ്രകടനമാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂർ ജില്ലാ ഡി സി സി പ്രസിഡന്റ്‌ ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. ഗുരുവായൂ ബ്ലോക്ക് കോണ്ഗ്രസ് സെക്രട്ടറി അരവിന്ദൻ പല്ലത്ത് സ്വാഗതം പറഞ്ഞു. ജാഥ ക്യാപ്റ്റനും തൃശൂർ എം പി യുമായ ടി എൻ പ്രതാപൻ, മുൻ എം എൽ എ ടി വി ചന്ദ്രമോഹൻ, കോൺഗ്രസ്സ് നേതാക്കളായ ജോസഫ് ചാലിശേരി മാസ്റ്റർ, കെ പി സി സി സെക്രട്ടറി സുനിൽ അന്തിക്കാട്, മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ടി നിർമല, ഒ അബ്ദുറഹ്മാൻ കുട്ടി, എം വി ഹൈദരലി, അലാവുദ്ധീൻ, കെ ഡി വീരമണി, ബീന രവിശങ്കർ, ഗോപ പ്രതാപൻ, അഡ്വ വി എസ് അജിത്, ഫസലുൽ അലി, സോയാ ജോസഫ്, യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സൂരജ്, നിഖിൽ ജി കൃഷ്ണൻ, കെ എം ശിഹാബ്, കെ വി സത്താർ, കെ വി ഷാനവാസ് എന്നിവർ സന്നിഹിതരായി. ഒ കെ ആർ മണികണ്ഠൻ നന്ദി പറഞ്ഞു.

Royal footwear

Comments are closed.