mehandi new

ചാവക്കാട് ഐ ഡി സി സ്കൂൾ ഓൺലൈൻ എസ് എസ് എൽ സി ക്ലാസുകൾ ആരംഭിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ഐ ഡി സി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അടുത്ത അധ്യയന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ്സ്‌ വിഷയങ്ങളിൽ ക്ലാസുകൾ ആരംഭിച്ചു.

ഓൺലൈൻ പ്ലാറ്റുഫോമിൽ സജ്ജീകരിച്ച ക്ലാസ്‌റൂമിൽ മാത്‍സ്, സയൻസ്, ഇംഗ്ലീഷ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും കൃത്യമായ സമയ ക്രമീകരണത്തിൽ നടന്നു വരുന്നു.

4G ഇന്റർനെറ്റ്‌ കണക്റ്റിവിറ്റിയുള്ള ഏതു മൊബൈൽ ഫോൺ ഉപയോഗിച്ചും വീഡിയോ കോൺഫ്രൻസിലൂടെ വളരെ ലളിതമായി കുട്ടികൾക്ക് ക്ലാസ്സിൽ ജോയിൻ ചെയ്യാൻ കഴിയും.

Mss conference ad poster

ഇന്ററാക്റ്റിവ് വൈറ്റ് ബോർഡ്, സ്റ്റഡി മെറ്റീരിയൽസ്, ക്ലാസ് നോട്സ്, എഡ്യൂക്കേഷണൽ വീഡിയോ, സ്ക്രീൻ ഷെയറിങ്, ടെക്സ്റ്റ്‌ ആൻഡ് വോയ്‌സ് ചാറ്റിംഗ്, സംശയ നിവാരണം ഉൾപെടെ നൂതന മാർഗങ്ങൾ ഉപയോഗിച്ച നടക്കുന്ന ക്ലാസ്സിൽ കുട്ടികൾ ഏറെ താല്പര്യത്തോടെയാണ് പങ്കെടുക്കുന്നത്.

സ്കൂൾ റീ ഓപ്പണിങ് വൈകുന്ന സാഹചര്യം മുന്നിൽകണ്ട് മറ്റു ക്ലാസ്സുകളിലും ഓൺലൈൻ ക്ലാസ്സുകളും അവശ്യമുള്ളവർക്കു സ്കൂൾ അധ്യാപകരുടെ സഹകരണത്തോടെ ഓൺലൈൻ ട്യൂഷൻനും ആരംഭിക്കാൻ കൂടി ആലോചിക്കുന്നുണ്ട്.

വിദ്യാഭ്യാസ രംഗത്തു എറ്റവും നൂതന സംവിധാനങ്ങൾക്കൊപ്പം സഞ്ചരിക്കാൻ സ്കൂളുകളെ പ്രാപ്തരാക്കുന്ന തൃശൂർ സി സി എം ആണ് ഓൺലൈൻ പ്ലാറ്റു ഫോമിൽ ക്ലാസ്സ്‌ നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നത്.

കേവലം രണ്ടു മണിക്കൂർ ട്രെയിനിങ്ങിലൂടെ അദ്ധ്യാപകരെ ഓൺലൈൻ ക്ലാസിനു പ്രാപ്തരാക്കാൻ കഴിയും. വ്യക്തിഗത ശ്രദ്ധ കൂടുതൽ ഉള്ളതിനാൽ ക്ലാസുകൾ വളരെ ഫലപ്രദമാണെന്നാണ് അധ്യാപകരുടെ അഭിപ്രായം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.