ഇഫ്താർ കിറ്റ് വിതരണം നടത്തി

ഒരുമനയൂർ : പി കെ എം ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, ഒരുമനയൂർ റംസാൻ കിറ്റ് വിതരണം ചെയ്തു. ജാതി മത ഭേദമന്യേ സമൂഹത്തിലെ ഏറ്റവും പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. ഡോക്ടർ സൗജാദ് (എംഡി, ഹയാത്ത് ഹോസ്പിറ്റൽ, ചാവക്കാട് ) ആദ്യ കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. അഡ്വക്കറ്റ് ഷീബ ഫൈസൽ അധ്യക്ഷത വഹിച്ചു. ഒരു കാൻസർ രോഗിക്ക് അദ്ദേഹത്തിൻ്റെ ചികിത്സ സഹായമായി പതിനായിരം രൂപ ചടങ്ങിൽ കൈമാറി. ട്രസ്റ്റ് സെക്രട്ടറി ഷൈന ബഷീർ ആശംസകൾ അർപ്പിച്ചു.

2017 മുതൽ സമൂഹത്തിലെ പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സ്ഥാപനമാണ് പി കെ എം ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്. സുമനസ്സുകൾ നൽകുന്ന സംഭാവനകളാണ് സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് ട്രസ്റ്റ് വിവിധ പദ്ധതികളിലൂടെഎത്തിക്കുന്നത്.

Comments are closed.