mehandi new

കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എക്ക് പൗരസ്വീകരണവും സമൂഹ നോമ്പ് തുറയും

fairy tale

ഗുരുവായൂര്‍: വിവിധ സംഘടനകളുടെ  നേതൃത്വത്തില്‍ ഗുരുവായൂരില്‍ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയും കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എക്ക് പൗരസ്വീകരണവും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചേംമ്പര്‍ഓഫ് കോമേഴ്‌സ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷന്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്‍, ബില്‍ഡേഴ്‌സ് ഫോറം, വെസ്റ്റ് ഷോര്‍ റോട്ടറി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പൗരാവലിയുടെ ഉപഹാരം സ്പീക്കര്‍ എം.എല്‍.എക്ക് സമ്മാനിച്ചു. നഗരസഭാധ്യക്ഷ പ്രഫ.പി.കെ ശാന്തകുമാരി അധ്യക്ഷത വഹിച്ചു. എം.കൃഷ്ണദാസ്, ജി.കെ പ്രകാശന്‍, പി.വി മുഹമ്മദ് യാസിന്‍, ടി.എന്‍ മുരളി, ആന്റോ തോമസ്, അഡ്വ.രവി ചങ്കത്ത്, റഹ്മാന്‍ തിരുനെല്ലൂര്‍, നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു

Macare 25 mar

Comments are closed.