mehandi new

നഗരമധ്യത്തിൽ അനധികൃത മദ്യ വിൽപ്പന – കുറ്റക്കാരനല്ലെന്ന് കണ്ട് പ്രതിയെ വെറുതെ വിട്ടു

fairy tale

ചാവക്കാട് : വാടാനപ്പള്ളിയിലെ കച്ചവട സ്ഥാപനത്തിന്റെ മറവിൽ അനധികൃതമായി   ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയെന്നാരോപിച്ച് വാടാനപ്പിള്ളി  എക്സൈസ് രജിസ്റ്റർ  ചെയ്ത കേസിലെ പ്രതിയെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് ജഡ്ജ് വി. വിനോദ് കുറക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചു. മദ്യം കൈവശം വെച്ച് ആവശ്യക്കാർക്ക് ചില്ലറ വില്പന നടത്തിയെന്നാരോപിച്ച് ഏങ്ങണ്ടിയൂർ ചക്കാമഠത്തിൽ വീട്ടിൽ ഗോപാലൻ മകൻ ഉദയകുമാറിനെതിരെയാണ്  കേസ്സ് ചാർജ്ജ് ചെയ്തിരുന്നത്. പ്രതിക്കുവേണ്ടി അഡ്വ.സുജിത് അയിനിപ്പുള്ളി, സോജൻ ജോബ് എന്നിവർ ഹാജരായി.

Jan oushadi muthuvatur

Comments are closed.