കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ റഹ്മാനിയ പള്ളിക്ക് മുന്നിൽ മിനി മാസ്റ്റ് വിളക്ക് തെളിഞ്ഞു

ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ റഹ്മാനിയ പള്ളിക്ക് മുന്നിൽ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി മാസ്റ്റ് വിളക്കിന്റെ സ്വിച്ച് ഓൺ കർമ്മം എൻ കെ അക്ബർ എം എൽ എ നിർവ്വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സെമീറ ഷെരീഫ് സ്വാഗതം പറഞ്ഞു.

പഞ്ചായത്ത് മെമ്പർമാരായ പ്രസന്ന ചന്ദ്രൻ, റാഹില വഹാബ്, പി. മുഹമ്മദ്, സി.പി ഐ എം ലോക്കൻ സെക്രട്ടറി കെ. വി അഷറഫ്, നാസർ ബ്ലാങ്ങാട്, പി. എം. നൗഷാദ് എന്നിവർ സംസാരിച്ചു.

Comments are closed.