mehandi new

ടി എൻ പ്രതാപൻ എം പിയെ ക്ഷണിച്ചില്ല – കടപ്പുറം ഐസലോഷൻ വാർഡിൻ്റെ ഉദ്ഘാടന ചടങ്ങ് യു ഡി എഫ് ബഹിഷ്ക്കരിച്ചു

fairy tale

കടപ്പുറം: കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ ഇന്ന് ഉദ്ഘാടനം നിർവ്വഹിച്ച ഐസലോഷൻ വാർഡിൻ്റെ ഉദ്ഘാടനം ടി.എൻ.പ്രതാപൻ എം.പി യെ ചടങ്ങിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ബഹിഷ്കരിച്ചു.

planet fashion

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കടപ്പുറം ഗവൺമെൻ്റ് ആശുപത്രിയിൽ നിർമ്മിച്ച പുതിയ ഐസലോഷൻ വാർഡിൻ്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന സംഘാടക സമിതിയിൽ ഈ സ്ഥാപനത്തിൻ്റെ ഉത്തരവാദിത്തപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പടേയുള്ള ഭരണസമിതി അംഗങ്ങൾ ടി.എൻ.പ്രതാപൻ എം.പിയെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഘാടക സമിതി യോഗത്തിൽ ഉയർന്ന ആവശ്യം എം.എൽ.എ ഉൾപ്പടേയുള്ളവരെ അറിയിച്ച് എം.പിയെ പങ്കെടുപ്പിക്കാമെന്ന് ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചതാണ്. ഈ തീരുമാനമാണ് ലംഘിക്കപ്പെട്ടത്.

നാടിൻ്റെ വികസനത്തിന് എല്ലാ വിഭാഗം ആളുകളേയും ഒന്നിച്ച് നിർത്തേണ്ട എം.എൽ.എയുടെ പിടിവാശിയാണ് എം.പിയെ പങ്കെടുപ്പിക്കാത്തത് എന്ന് യു.ഡി.ഫ് നേതാക്കളായ നളിനാക്ഷൻ ഇരട്ടപ്പുഴ, പി.എം.മുജീബ് എന്നിവർ പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.