mehandi new

തിരുവത്രയിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു     

fairy tale

ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് ഭീമൻ കടപ്ലാവും, റോഡരികിലെ മരവും, പ്ലാവും അതി ശക്തമായ കാറ്റിൽ കടപുഴകി വീണു.

മാധ്യമ പ്രവർത്തകൻ തേർളി മുകുന്ദൻറെ വീട്ട് വളപ്പിലെ കടപ്ലാവാണ് കട പുഴകിയത്. ഇന്ന് പുലർച്ചെ ഏഴ് മണിക്കാണ് സംഭവം. ശബ്‌ദം കേട്ട് വീട്ടുകാർ പുറത്തേക്ക് വന്ന് നോക്കിയപ്പോഴാണ് മരം കടപുഴകിയത് കണ്ടത്.

പോത്തിനെ കെട്ടിയിട്ടിരുന്ന കടപ്ലാവാണ് വീണത്. പോത്ത് പരിക്കുകളില്ലാതെ രക്ഷപെട്ടു. പറമ്പിലെ വൈദ്യുതി കമ്പിയിൽ തട്ടിയാണ് മരം വീണത്.

കോട്ടപ്പുറം മൂന്നാം വാർഡ്‌ നഴ്സറിക്കു സമീപം മുസ്‌ലിയാംവീട്ടിൽ സുബൈദയുടെ വീട്ടു വളപ്പിലെ പ്ലാവ് കടപുഴകിവീണു. ജി ഐ ഷീറ്റ് മേഞ്ഞ അടുക്കളയുടെ മുകളിലേക്കാണ് പ്ലാവ് വീണത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. അടുക്കളയുടെ ചുമരിന് വിള്ളൽ സംഭവിച്ചിട്ടുണ്ട്.

തിരുവത്ര സർവ്വീസ് സഹകരണ ബാങ്കിനു സമീപം റേഷൻ കടയുടെ മുന്നിലായി റോഡരികിൽ നിന്നിരുന്ന തണൽ മരം കട മുറിഞ്ഞു ദേശീയപാതയിൽ വീണു.
ഇന്നലെ ഉച്ചതിരിഞ്ഞു നാലുമണിയോടെയായിരുന്നു സംഭവം. റോഡിൽ വാഹനങ്ങൾ ഇല്ലാത്തിരുന്നതിനാൽ അപകടം ഒഴിവായി.

കോട്ടപ്പുറം ലാസിയോ ആമ്പുലൻസ് വളണ്ടിയേഴ്‌സ് മരം മുറിച്ചുമാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.

Royal footwear

Comments are closed.