mehandi new

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

fairy tale

വടക്കേകാട് : ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വടക്കേകാട് ജനമൈത്രി പോലീസും യൂത്ത് ഫോഴ്സ് ക്ലബ്ബ് കല്ലൂരും ചേർന്നു അനുമോദിച്ചു.
വടക്കേകാട് പഞ്ചായത്ത് പരിധിയിൽ വരുന്ന തിരുവളയന്നൂർ, ഐ സി എ, കൊച്ചനൂർ എന്നീ സ്‌കൂളുകളിലെയും, വടക്കേകാട് പഞ്ചായത്തിന്റെ പരിധിയിൽ താമസിക്കുകയും പുറത്തു പഠിക്കുകയും ചെയ്യുന്ന കുട്ടികളെയും ക്ലബ്ബ് മെമ്പർമാരായിട്ടുള്ള വിദ്യാർത്ഥികളെയുമാണ് അനുമോദിച്ചത്.

planet fashion

വടക്കേകാട് സി ഐ സുരേന്ദ്രൻ, എസ് ഐ ഹക്കീം, ക്ലബ്ബ് പ്രസിഡന്റ് ഫൈസൽ മാസി, സലീം മാസി എന്നിവർ ചേർന്ന് വിദ്യാർത്ഥി മുഹമ്മദ്‌ റാസിമിന് മോമെമന്റോ നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മറ്റു ക്ലബ് മെമ്പർമാരായ ശറഫുദ്ധീൻ, അബൂബക്കർ, നിഹാദ് എന്നിവർ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.