mehandi new

രാജീവ്‌ ഗാന്ധിയുടെ 77 മത് ജന്മദിനത്തിൽ ഇൻകാസ് സദ്ഭാവന യാത്ര നടത്തി

fairy tale

ചാവക്കാട് : മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 77-ആം ജന്മദിനത്തിൽ പ്രവാസി കോൺഗ്രസ്സ് സംഘടനയായ ഇൻകാസ് ന്റെ നേതൃത്വത്തിൽ ചാവക്കാട് നിന്നും ഗുരുവായൂരിലേക്ക്‌ സദ്ഭാവന യാത്ര നടത്തി.

planet fashion

ഒഐസിസി ഗ്ലോബൽ സെക്രട്ടറി വി കെ സൈദാലി ജാഥ ക്യാപ്റ്റൻ ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി. സാദിഖ് അലിക്ക് പതാക നൽകി ഉദ്ഘാടനം ചെയ്തു.
വസന്തം കോർണറിൽ നിന്നും പുഷ്പാർച്ചനയോടെ ആരംഭിച്ച പദയാത്ര ഗുരുവായൂർ കിഴക്കേ നടയിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ സമാപിച്ചു.

ഇൻകാസ് നേതാക്കളായ ഹസൻ വടക്കേകാട്, നവാസ് തെക്കും പുറം, രതീഷ് ഇരട്ടപുഴ, വി. മുഹമ്മദ് ഗൈസ്, ലൈല സൈനുദ്ധീൻ, മുബാറക് ഇമ്പാർക്ക്, അൻവർ പണിക്കവീട്ടിൽ, അബ്ദുൾ ഖാദർ തിരുവത്ര, ബാബു ഒരുമനയൂർ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
ഉദ്ഘാടന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് കെ വി ഷാനവാസ്‌, ചാവക്കാട് നഗരസഭാ കൗൺസിലർ കെ വി സത്താർ, യുഡിഎഫ് കൺവീനർ കെ നവാസ്, കെ എസ് യു മുൻ താലൂക്ക് പ്രസിഡന്റ് കെ ഡി പ്രശാന്ത്, പ്രവാസി കോൺഗ്രസ്സ് പ്രസിഡന്റ് വി കെ കമറുദ്ധീൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.

ഗാന്ധി സ്മൃതി മണ്ഡപത്തിൽ നടന്ന സമാപന സദസ്സിൽ ബ്ലോക്ക്‌ കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ശശി വാറണാട്ട്, മുൻസിപ്പൽ കൗൺസിലർ സി. എസ് സൂരജ്, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി വി എസ് നവനീത് എന്നിവർ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.