mehandi new

പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഇൻസൈറ്റ് ഇഫ്താർ മീറ്റ്

fairy tale

ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ്  സ്പെഷ്യൽ സ്കൂളിലെ ഇഫ്താർ മീറ്റ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.   ജാതിമത ഭേദമന്യേ  ഇൻസൈറ്റ് അഭ്യൂദയകാംഷികളും രക്ഷിതാക്കളും  രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പം ഇൻസൈറ്റിൽ ഒത്തുകൂടി. 

ഗുരുവായൂർ എം എൽ എ എൻ. കെ അക്ബർ, ഗുരുവായൂർ മുൻസിപ്പൽ ചെയർമാൻ  കൃഷ്ണദാസ്, ചാവക്കാട് നഗരസഭ ചെയർപെഴ്സൺ ഷീജ പ്രശാന്ത്‌, വാർഡ് കൗൺസിലർ നിഷി പുഷ്പരാജ്, കൗൺസിലർ സൂരജ്, മുൻ വാർഡ് കൗൺസിലർ വിനോദ്,  ചാവക്കാട് സർക്കിൾ ഇൻസ്‌പെക്ടർ എ  പ്രതാപ്, സബ്ബ് ഇൻസ്‌പെക്ടർ സിസിൽ കൃസ്റ്റ്യൻ രാജ്, ചാവക്കാട് എസ് ഐ യു. ശ്രീജി, മുതുവട്ടൂർ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി, ജീസൺ കമ്പനി ഡയറക്ടർ  ജീസൺ, കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ്, സാമൂഹ്യ പ്രവർത്തകൻ  കരീം പന്നിത്തടം. ഡോ. അബ്ദുൽ ഹക്കീം, 

Mss conference ad poster

മാധ്യമ പ്രവർത്തകർ എം വി ഷക്കീൽ,  സാഹിത്യകാരൻ ലത്തീഫ് മമ്മിയൂർ, ഡോ. സോമസുന്ദരൻ, അധ്യാപകൻ അബ്ദുൽ സലീം, തുടങ്ങി സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സംസ്ഥാന ഭിന്നശേഷി പുരസ്കാര ജേതാവും വിദ്യാർത്ഥിയുമായ  അബ്ദുൽ ഹാദി വിശിഷ്ടാതിഥിയായി. 

നഷ്ട്ടമാവാത്ത നന്മയുടേയും കൂട്ടായ്മയുടേയും സഹകരണമാണ് ഇൻസൈറ്റ്  ഇഫ്താർ സംഗമത്തിന്റെ വിജയമെന്ന് മാനേജിങ് ട്രസ്റ്റിയും പ്രിൻസിപ്പലുമായ ഫാരിദ ഹംസ പറഞ്ഞു.  ഇൻസൈറ്റ് ഭാരവാഹികളായ സെക്രട്ടറി സീനത്ത് റഷീദ്, ലിഷ കൃഷ്ണകുമാർ, ഇന്ദിര സോമസുന്ദരൻ, മെഹർബാൻ, ഷാദിയ അബ്ദുൽ ഹമീദ്, ഫെബിന  താമരയൂർ ക്ലബ് അംഗങ്ങൾ  എന്നിവർ നേതൃത്വം നൽകി.

planet fashion

Comments are closed.